കഴിഞ്ഞ തവണ ജെഡിയുവിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി.മോഹനനെ 13,000-ത്തിലേറെ വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചർ പരാജയപ്പെടുത്തിയത്.
ആവേശപ്പോരാട്ടം നടന്ന കൂത്തുപറമ്പിൽ പോസ്റ്റ് പോളിലും അനിശ്ചിതത്വം തുടരുന്നു. എൽജെഡിയുടെ കെ.പി.മോഹനനും മുസ്ലീംലീഗിൻ്റെ പി.കെ.അബ്ദുള്ളയും മുഖാമുഖം വന്ന കൂത്തുപറമ്പിൽ ആർക്കാണ് മുൻതൂക്കം എന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കത്ത വണ്ണം അതിശക്തമായ മത്സരം നടക്കുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവേ പ്രവചിക്കുന്നത്.
കഴിഞ്ഞ തവണ ജെഡിയുവിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി.മോഹനനെ 13,000-ത്തിലേറെ വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചർ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സി.സദാനന്ദൻ 20787 വോട്ടുകളാണ് നേടിയത്. എൽജെഡിയുടെ ഭാഗമായി കെ.പി.മോഹനൻ എൽഡിഎഫിലേക്ക് വന്നതോടെ ഈ സീറ്റ് സിപിഎം അവർക്ക് കൊടുക്കുകയും ശൈലജ ടീച്ചറെ ഇ.പി.ജയരാജൻ മാറിയ ഒഴിവിൽ മട്ടന്നൂരിലേക്ക് മാറ്റുകയും ചെയ്തു. ജെഡിയു പോയതോടെ ഒഴിഞ്ഞു കിടന്ന സീറ്റ് യുഡിഎഫിൽ ലീഗിനാണ് കിട്ടിയത്. സന്നദ്ധപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായ പൊട്ടൻക്കണ്ടി അബ്ദുള്ളയെ മുസ്ലീംലീഗ് കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായി ഇറക്കിയതോടെയാണ് കടുത്ത പോരാട്ടം നടക്കുന്ന ഗ്ലാമർ മണ്ഡലങ്ങളുടെ പട്ടികയിൽ കൂത്തുപറമ്പും ഇടംപിടിച്ചത്.