രാഹുൽ ഗാന്ധിയോട് ഒവൈസിയുടെ ചോദ്യം ഇങ്ങനെ, ‘താങ്കളുടെ അച്ഛനും മുത്തശ്ശിക്കും അപ്പൂപ്പനും വോട്ട് ചെയ്തിട്ട് ഞങ്ങൾക്കെന്ത് ലാഭമുണ്ടായി?’ കോൺഗ്രസ്, ടിഡിപി സഖ്യത്തേയും ഒവൈസിയുടെ നാവ് ഉന്നം വയ്ക്കുന്നു. 'തെലങ്കാനയുടെ കാര്യങ്ങൾ വിജയവാഡയിലിരുന്ന് ചന്ദ്രബാബു നായിഡു തീരുമാനിക്കുന്നതിനെ അനുകൂലിക്കാനാകുമോ?' ഒരു പടി കൂടി കടന്ന് മോദിയെയും രാഹുലിനെയും അള്ളാഹു തോൽപ്പിക്കുമെന്ന് വരെ പറഞ്ഞുകളഞ്ഞു അസദ്ദുദ്ദീൻ ഒവൈസി.
തെലങ്കാന: കോൺഗ്രസിനും ബിജെപിക്കുമെതിരെ ടിആർഎസിന്‍റെ ആയുധമാണ് മജ്‍ലിസ് പാർട്ടി നേതാവ് അസദ്ദൂദ്ദീൻ ഒവൈസി. പന്ത്രണ്ട് ശതമാനം മുസ്ലിം സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പ്രവർത്തരുടെ വോട്ടർമാരുടെ ചോദ്യങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിനെ തടുക്കാനാണ് ന്യൂനപക്ഷവോട്ടുകളിൽ പ്രതീക്ഷ വെക്കുന്ന ചന്ദ്രശേഖര റാവു അസദ്ദൂദ്ദീൻ ഒവൈസിയുടെ നാവിനെ ആശ്രയിക്കുന്നത്. ഖൈരാതാബാദിലായിരുന്നു ഒവൈസിയുടെ വിവാദ പരാമർശം.
രാജ്യത്ത് മുസ്ലിങ്ങൾ ഏറ്റവും സുരക്ഷിതരായ സംസ്ഥാനം തെലങ്കാന ആണെന്ന് ഒവൈസി പറഞ്ഞു. റാവു ഭരണം തുടരാൻ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തതിന് ശേഷം രാഹുൽ ഗാന്ധിയോട് ഒവൈസിയുടെ ചോദ്യം ‘താങ്കളുടെ അച്ഛനും മുത്തശ്ശിക്കും അപ്പൂപ്പനും വോട്ട് ചെയ്തിട്ട് ഞങ്ങൾക്കെന്ത് ലാഭമുണ്ടായി?’ കോൺഗ്രസ്, ടിഡിപി സഖ്യത്തേയും ഒവൈസിയുടെ നാവ് ഉന്നം വയ്ക്കുന്നു. തെലങ്കാനയുടെ കാര്യങ്ങൾ വിജയവാഡയിലിരുന്ന് ചന്ദ്രബാബു നായിഡു തീരുമാനിക്കുന്നതിനെ അനുകൂലിക്കാനാകുമോ എന്നാണ് വോട്ടർമാരോട് ഒവൈസി ചോദിക്കുന്നു. ഒരു പടി കൂടി കടന്ന് മോദിയെയും രാഹുലിനെയും അള്ളാഹു തോൽപ്പിക്കുമെന്ന് വരെ പറഞ്ഞുകളഞ്ഞു അസദ്ദുദ്ദീൻ ഒവൈസി.
undefined
അതേ സമയം ചന്ദ്രശേഖര റാവുവിനേക്കാൾ ഒവൈസിയെ ഉന്നമിടുകയാണ് ബിജെപി. ഹൈദരാബാദിൽ നിന്ന് ഓടേണ്ടി വന്ന നിസാമിന്‍റെ അനുഭവമായിരിക്കും ഒവൈസിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹൈദരാബാദിൽ പറഞ്ഞു. ഹൈദരാബാദിലെ ഏഴ് മണ്ഡലങ്ങളിൽ ആധിപത്യമുളള ഒവൈസിയുടെ പാർട്ടി ടിആർഎസുമായി സൗഹൃദമത്സരത്തിലാണ്.