ചടയമംഗലത്തെ ചൊല്ലി തർക്കം, ലീഗിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം

By Web Team  |  First Published Feb 28, 2021, 9:54 PM IST

പുനലൂർ കോൺഗ്രസ് എടുത്ത് പകരം ചടയമംഗലം ലീഗിന് നൽകാനുള്ള ധാരണ നേതൃതലത്തിൽ രൂപപ്പെട്ടതോടെയാണ് മണ്ഡലത്തിലെ പ്രവർത്തക പ്രതിഷേധം അണപൊട്ടിയത്.


കൊല്ലം: ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ കലാപം. സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി. ലീഗിനെ കടുത്ത ഭാഷയിൽ വിമർശിച്ചുള്ള പോസ്റ്ററുകളും മണ്ഡലത്തിൽ വ്യാപകമായി.

പുനലൂർ കോൺഗ്രസ് എടുത്ത് പകരം ചടയമംഗലം ലീഗിന് നൽകാനുള്ള ധാരണ നേതൃതലത്തിൽ രൂപപ്പെട്ടതോടെയാണ് മണ്ഡലത്തിലെ പ്രവർത്തക പ്രതിഷേധം അണപൊട്ടിയത്. തീരുമാനം ആത്മഹത്യാപരമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കിയത്. ലീഗിന് മണ്ഡലത്തിൽ സംഘടനാ അടിത്തറ ഇല്ലെന്നാണ് കോൺഗ്രസുകാരുടെ വിമർശനം. സാക്ഷാൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചാലും ലീഗ് ചടയമംഗലത്ത് തോൽക്കുമെന്ന് പരിഹസിച്ച് പോസ്റ്ററുകളും പതിച്ചു യൂത്ത് കോൺഗ്രസുകാർ.

Latest Videos

മണ്ഡലത്തിൽ നിന്ന് മുമ്പ് ജയിച്ചിട്ടുള്ള ഏക കോൺഗ്രസുകാരനും മുൻ ദേവസ്വം ബോർഡ് പ്രസിഡൻറുമായ പ്രയാർ ഗോപാലകൃഷ്ണനു വേണ്ടി നവമാധ്യമ പ്രചാരണവും ശക്തമായി. കെ പി സി സി സെക്രട്ടറി എം.എം.നസീറും സീറ്റിനായി രംഗത്തുണ്ട്. ഇരവിപുരം ലീഗിനും കുണ്ടറ ആർ എസ് പിക്കും നൽകി ചടയമംഗലം നിലനിർത്തണമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ ആവശ്യം.എന്നാൽ എതിർപ്പു ശക്തമാകുമ്പോഴും സീറ്റ് ലീഗിന് നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോക്ക് ദുഷ്കരമാകുമെന്ന സൂചനയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.

click me!