കോന്നിയിൽ യുഡിഎഫ് ബിജെപി വോട്ട് കച്ചവടം ആരോപിച്ച് കെ യു ജനീഷ് കുമാർ

By Web Team  |  First Published Apr 8, 2021, 10:44 AM IST

ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല. അവസാനത്തെ ആറ് ദിവസം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ മണ്ഡലത്തിൽ പോലും എത്തിയിട്ടില്ല. 


പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് ഇത്തവണ ഏറെ പ്രതീക്ഷ വക്കുന്ന കോന്നി മണ്ഡലത്തിൽ യുഡിഎഫ് ബിജെപി ഒത്തുകളി ആരോപണവുമായി ഇടത് സ്ഥാനാർത്ഥി കെയു ജനീഷ് കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ട് മത്സരിക്കുന്ന മണ്ഡലമായിട്ടു കൂടി കോന്നിയിൽ ബിജെപി ക്യാമ്പ് നിശബ്ദമായിരുന്നു എന്നാണ് കെ യു ജനീഷ് കുമാര്‍ പറയുന്നത്.

ഇടതുമുന്നണി വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ട്. ശക്തി കേന്ദ്രങ്ങളിൽ മികച്ച പ്രതികരണവും ഉണ്ട്. പക്ഷെ ഫലത്തിൽ നിര്‍ണ്ണായകമാകുന്ന തണ്ണിത്തോട് മൈലപ്ര അടക്കമുള്ള പഞ്ചായത്തുകളിൽ പോളിംഗ് ശതമാനം കുറവായിരുന്നു എന്നും ബിജെപിയിൽ നിശബ്ദത പ്രകടമെന്നുമാണ് ഇടത് സ്ഥാനാര്‍ത്ഥിയുടെ ആരോപണം. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് തല കണക്കുകൾ കൂടി വന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്. 

Latest Videos

undefined

ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ല. അവസാനത്തെ ആറ് ദിവസം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ മണ്ഡലത്തിൽ പോലും എത്തിയിട്ടില്ല. ഫലത്തിൽ നിര്‍ണ്ണായകമായ പഞ്ചായത്തുകളിൽ വോട്ടിംഗ് ശതമാനവും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാമാണ് അട്ടിമറി ആരോപണത്തിന് തെളിവായി ഇടതുമുന്നണി ആരോപിക്കുന്നത്. 

അടൂര്‍ പ്രകാശ് ലോക് സഭയിലേക്ക് പോയതോടെ ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട കോന്നിയെ തിരിച്ച് പിടിക്കാൻ അടൂര്‍ പ്രകാശിന്‍റെ വിശ്വസ്ഥൻ റോബിൻ പീറ്ററെ തന്നെ കളത്തിലിറക്കിയത് യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ മണ്ഡലത്തിലെ ഉറച്ച ഇടത് വോട്ടുകളിൽ തന്നെയാണ് ഇടതുമുന്നണി പ്രതീക്ഷ വയ്ക്കുന്നത്. 

click me!