ഇടതുമുന്നണിയുടെ വിജയം മാത്രമാണ് ലക്ഷ്യമെന്നും സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ കാപ്പൻ മത്സര രംഗത്ത് ഉണ്ടാകണമെന്നും തോമസ് കെ തോമസ് പറഞ്ഞു
കോട്ടയം: മാണി സി കാപ്പനെ കുട്ടനാട്ടിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചാൽ അംഗീകരിക്കുമെന്ന് എന്‍സിപി നിര്‍വാഹക സമിതിയംഗം തോമസ് കെ തോമസ്. ഇടതുമുന്നണിയുടെ വിജയം മാത്രമാണ് ലക്ഷ്യമെന്നും സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ കാപ്പൻ മത്സര രംഗത്ത് ഉണ്ടാകണമെന്നും തോമസ് പറഞ്ഞു. ശരത് പവാറിന്‍റെ നിലപാട് ഇടതുമുന്നണി വിടേണ്ടെന്നാണന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാലാ സ്ഥാനാര്‍ത്ഥിത്വത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവമാക്കിയെന്നാണ് സൂചന. ടി.പി പീതാംബരനെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചു. ഉച്ചയോടെ ദില്ലിയിലെത്തുന്ന സംസ്ഥാന എൻസിപി നേതാക്കൾ ശരദ് പവാറിനെ കാണും. മാണി സി കാപ്പനും, ടിപി പീതാംബരനും ഒരുമിച്ചാണ് എൻസിപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടക്കുക .