'വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയും'; ലീഗിന് സുന്നി നേതാവിന്റെ മുന്നറിയിപ്പ്

By Web Team  |  First Published Feb 28, 2021, 6:43 PM IST

'ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്'.


മലപ്പുറം: മുസ്ലീം ലീഗ് വനിതാ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. 'പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാമെന്നുമാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. 

പൊതുവിഭാഗത്തിലെ സീറ്റിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിൽ തീരുമാനം മുസ്ലീം ലീഗിനെടുക്കാം. മറിച്ചു ചിന്തിച്ചാൽ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണമെന്നും ലീഗിന് സമദ് പൂക്കോട്ടൂർ മുന്നറിയിപ്പ് നൽകുന്നു. 

Latest Videos

undefined

 

click me!