ഈ ചോര കോൺഗ്രസിന് വേണ്ടിയുള്ളതാ; ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളി ശരത്ചന്ദ്രപ്രസാദ്

By Web Team  |  First Published Mar 14, 2021, 11:55 AM IST

" എന്നെ കോൺഗ്രസല്ലെന്ന് പറയാൻ ഇന്നീ കോൺഗ്രസ് പാർട്ടിയിൽ ഇന്ത്യയിൽ ആരുമില്ല, ആര് പോയാലും അവസാനം വരെ കോൺഗ്രസായിരിക്കും. എന്റെ ശരീരത്തിൽ വാരികുന്തം കുത്തിയിറക്കിയപ്പോഴും ഞാൻ വിളിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദെന്നും കെഎസ്‍യു സിന്ദാബാദെന്നും ആണ് "


തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ള വ്യക്തിയാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നും അയാൾക്ക് വേണ്ടപ്പട്ടവരെ സ്ഥാനാർത്ഥിയാക്കാനാണ് ഈ കള്ളം പ്രചരിപ്പിക്കുന്നതെന്നും ശരത് ചന്ദ്ര പ്രസാദ് പറയുന്നു. 

വളരെ വൈകാരികമായാണ് ശരത് ചന്ദ്ര പ്രസാദ് ബിജെപി പ്രവേശന വാർത്തയോട് പ്രതികരിച്ചത്. ഈ പാർട്ടി 78 മുതൽ എന്റെ ചോരയും നീരയും വീണ പാർട്ടിയാണ്. 28 കൊല്ലമായി കെപിസിസി ഭാരവാഹിയാണ്. വീടിന്റെ വസ്തു തർക്കതിന് വേണ്ടിയല്ല മാർക്സിസ്റ്റുകാർ കൊല്ലാൻ ശ്രമിച്ചത്. ഈ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആത്മരോഷമുണ്ട് ശരത് ചന്ദ്ര പ്രസാദ് പറയുന്നു. 

Latest Videos

undefined

സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചുവെന്നത് ശരിയാണെന്ന് പറഞ്ഞ ശരത് ചന്ദ്ര പ്രസാദ് ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കൻമാരെ കണ്ടല്ല താൻ കോൺഗ്രസായതല്ലെന്നും പറഞ്ഞു. ഞാൻ എന്റെ അച്ഛനമ്മമാരെ കണ്ടാണ് കോൺഗ്രസായത്. മഹാത്മാഗാന്ധിയെന്റെ വികാരമാണ്. ഇന്ദിരാഗാന്ധി എന്റെ പ്രചോദനമാണ് കെ കരുണാകരൻ എന്റെ രാഷ്ട്രീയ ഗുരുവാണ് അവരുടെ ചിന്തകളാണ് എന്റെ മനസിൽ. 

എന്നെ കോൺഗ്രസല്ലെന്ന് പറയാൻ ഇന്നീ കോൺഗ്രസ് പാർട്ടിയിൽ ഇന്ത്യയിൽ ആരുമില്ല, ആര് പോയാലും അവസാനം വരെ കോൺഗ്രസായിരിക്കും. എന്റെ ശരീരത്തിൽ വാരികുന്തം കുത്തിയിറക്കിയപ്പോഴും ഞാൻ വിളിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദെന്നും കെഎസ്‍യു സിന്ദാബാദെന്നും ആണ്. ഇത് പറയുന്നവരോട് ദൈവം ചോദിക്കും. 

രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് ഇത് വരെ ഇങ്ങനെയൊരു ചോദ്യം ചോദിക്കേണ്ട അവസരമുണ്ടാക്കിയിട്ടല്ല. ഈ പാർട്ടിക്ക് വേണ്ടി ചോര കൊടുത്ത എത്ര പേരാണ് കോൺഗ്രസിലുള്ളത്. എന്നെ കോൺഗ്രസല്ലെന്ന് പറയാൻ ഇന്നീ കോൺഗ്രസ് പാർട്ടിയിൽ ഇന്ത്യയിൽ ആരുമില്ല, ആര് പോയാലും അവസാനം വരെ കോൺഗ്രസായിരിക്കും. എന്റെ ശരീരത്തിൽ വാരികുന്തം കുത്തിയിറക്കിയപ്പോഴും ഞാൻ വിളിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദെന്നും കെഎസ്‍യു സിന്ദാബാദെന്നും ആണ്. ഇത് പറയുന്നവരോട് ദൈവം ചോദിക്കും. ശരത് ചന്ദ്ര പ്രസാദ് രോഷാകുലനായി.

click me!