പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്ച വെച്ചു.സംഘടനാപരമായ വീഴ്ചകൾ കണ്ടറിഞ്ഞു തിരുത്തണം
കൊച്ചി:പിണറായിയുടെ പി ആർ വർക്ക് ഫലംകണ്ടുവെന്ന് പി ടി തോമസ്. വലിയ തോതിലുള്ള വർഗീയ പ്രീണനം കേരളത്തിൽ നടന്നു. കോൺഗ്രസിന്റെ സംഘടനാ ശക്തി പരമാവധി കാര്യങ്ങൾ ചെയ്തു. യു ഡി എഫ് ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും പിടി തോമസ് പറഞ്ഞു.
പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്ച വെച്ചു.സംഘടനാപരമായ വീഴ്ചകൾ കണ്ടറിഞ്ഞു തിരുത്തണം. നേതൃമാറ്റം ആവശ്യമുണ്ടെങ്കിൽ സംഘടന ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും പിടി തോമസ്. ട്വന്റി ട്വന്റി പിണറായിയുടെ ബി ടീമാണെന്നും പി ടി തോമസ് ആരോപിച്ചു.
യു ഡി എഫിനെ അട്ടിമറിക്കാനാണ് കിഴക്കമ്പലം കമ്പനിയെ പിണറായി രംഗത്തിറക്കിയത്. മലിനീകരണത്തിന് കാരണമായ കിഴക്കമ്പലം കമ്പനിയെ പൂട്ടിയില്ലെങ്കിൽ എൻഡോസൾഫാന് സമാന ദുരന്തമുണ്ടാകും. കുന്നത്തുനാട്ടിലെ വോട്ട് സി പി ഐ എമ്മിന് ചോർത്തി കൊടുത്തുവെന്നും പിടി തോമസ്.