നിര്‍ണ്ണായക തെരഞ്ഞെടുപ്പ് ഫലം വരാൻ നിമിഷങ്ങൾ അവശേഷിക്കെ പതിവ് തെറ്റിക്കാതെ ഉമ്മൻചാണ്ടി പുതുപ്പള്ളി പള്ളിയിലെത്തി.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അതിരാവിലെ തന്നെ ആരാധനാലയങ്ങളിലെത്തി സ്ഥാനാര്‍ത്ഥികളും നേതാക്കളും. പതിവു തെറ്റിക്കാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി.
പോളിഗ് ദിവമായാലും വോട്ടെണ്ണൽ ദിനമായാലും രാവിലെ പുതുപ്പള്ളി പള്ളിയിൽ നിന്ന് ദിവസം ആരംഭിക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ പതിവ്. ഇത്തവണയും അത് തെറ്റിക്കാതെയാണ് ഉമ്മൻചാണ്ടി അതിരാവിലെ തന്നെ പള്ളിയിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അടക്കം ഈ ഘട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല.
undefined
രാവിലെ പാലാ കത്തിഡ്രലിൽ പോകുന്ന പതിവ് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയും തെറ്റിച്ചില്ല. കെഎം മാണിയുടെ പതിവിന് സമാനമായാണ് ജോസ് കെ മാണിയും ആരാധനക്ക് എത്തിയത്. പക്ഷം മാറി മത്സരിക്കുന്ന നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ ഫലം എന്തെന്ന വലിയ ആകാംക്ഷയാണ് പാലാ മണ്ഡലത്തിൽ പ്രത്യേകിച്ചും കേരളാ കോൺഗ്രസ് എം പ്രകടനത്തെ കുറിച്ച് പൊതുവെയും നിലനിൽക്കുന്നത് .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വലിയ ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രകടിപ്പിക്കുന്നത്. രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തല എത്തിയത്.
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെത്തിയാണ് കെ ബാബു വോട്ടെണ്ണൽ ദിനത്തിന് തുടക്കമിട്ടത്