ഫോട്ടോ ഇല്ലാതെ എത്തിയ സംഭവം പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തപാൽ വോട്ടുകൾ ശേഖരിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പരാതിയുണ്ട്.
കണ്ണൂർ: കണ്ണൂരിൽ തപാൽ വോട്ടിൽ ക്രമക്കേട് ആരോപിച്ച് യുഡിഎഫ്. വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡില്ലെന്നാണ് ആക്ഷേപം. പേരാവൂർ മണ്ഡലത്തിലെ മുണ്ടയാം പറമ്പിൽ തപാൽ വോട്ട് ശേഖരിക്കാനെത്തിയവരാണ് ഫോട്ടോ ഇല്ലാത്ത ഐഡി കാർഡ് ഇട്ട് എത്തിയത്. ഇന്നലെയായിരുന്നു സംഭവം. ഇടതനുകൂല ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തുന്നുവെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി. സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎൽഎയും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഫോട്ടോ ഇല്ലാതെ എത്തിയ സംഭവം പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തപാൽ വോട്ടുകൾ ശേഖരിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പരാതിയുണ്ട്. യുഡിഎഫ് ബൂത്ത് ഏജൻ്റിനെയോ സ്ഥാനാർത്ഥിയെയോ അറിയിക്കാതെയായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് പരാതി.