പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുന്നോ? കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തെ പരിഹസിച്ച് നിർമ്മല സീതാരാമൻ

By Web Team  |  First Published Apr 3, 2021, 12:12 PM IST

ശബരിമലയുടെ പേരിൽ സ്ത്രീകളെപ്പോലും മർദ്ദിച്ചു. 500 വർഷം തപസ്സ് ഇരുന്നാൽ പോലും ശബരിമല അയ്യപ്പനെതിരെ പ്രവർത്തിച്ച മന്ത്രിക്ക് ശാപമോക്ഷം കിട്ടില്ല


കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ കേരള ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തെ പരിഹസിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുന്നൂവെന്നായിരുന്നു പരിഹാസം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പങ്കാളിയായി എന്ന ആരോപണമാണ് വരുന്നത്. ഇതിൽ അന്വേഷണം നടക്കുമ്പോൾ കേന്ദ്രത്തിന് എതിരെ അന്വേഷിക്കുമെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. ഭദ്രകാളി അതിന്റെ ജോലി ചെയ്യും. പിശാചിന് വന്ന പോലെ തിരികെ പോകേണ്ടി വരുമെന്നും നിർമല പറഞ്ഞു.

ശബരിമലയുടെ പേരിൽ സ്ത്രീകളെപ്പോലും മർദ്ദിച്ചു. 500 വർഷം തപസ്സ് ഇരുന്നാൽ പോലും ശബരിമല അയ്യപ്പനെതിരെ പ്രവർത്തിച്ച മന്ത്രിക്ക് ശാപമോക്ഷം കിട്ടില്ല. കേരളം ഏറ്റവും കൂടുതൽ കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. എൽഡിഎഫ് - യുഡിഎഫ് ഒത്തുകളിയാണ് കേരളത്തിൽ നടക്കുന്നതെന്നും നിർമല പറഞ്ഞു.

Latest Videos

click me!