വട്ടിയൂർക്കാവിലെ പോസ്റ്റര്‍ വിൽപന ​അച്ചടക്കലംഘനമെന്ന് മുല്ലപ്പള്ളി, പ്രത്യേക സമിതി അന്വേഷിക്കും

By Asianet Malayalam  |  First Published Apr 11, 2021, 11:27 AM IST

കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും വട്ടിയൂർക്കാവിൽ ചിലര്‍ പാർട്ടി വിരുദ്ധ പ്രവർത്തനം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ വിൽക്കപ്പെട്ടത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതെങ്കിലും നേതാക്കൻമാർക്ക് ഇതിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണം ജോൺസൺ എബ്രഹാമിൻ്റെ നേതൃത്യത്തിലുള്ള സമിതി പോസ്റ്റര്‍ കച്ചവടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും വട്ടിയൂർക്കാവിൽ ചിലര്‍ പാർട്ടി വിരുദ്ധ പ്രവർത്തനം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് മികച്ച വിജയമുണ്ടാകും. കണ്ണൂർ കൊലപാതകത്തിലെ രണ്ടാം പ്രതി മരിച്ചതിൽ ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

Latest Videos

click me!