സർവ്വേകൾ ശാസ്ത്രീയമല്ല, ജനങ്ങൾ യുഡിഎഫിനൊപ്പം; മാധ്യമങ്ങൾക്കെതിരെ ചെന്നിത്തല

By Web Team  |  First Published May 1, 2021, 12:20 PM IST

മാധ്യമങ്ങളുടെ യുഡിഎഫ് വിരുദ്ധതയാണ് സർവ്വേഫലങ്ങളിൽ കണ്ടത്.മാധ്യമ സർവ്വേകൾ ശാസ്ത്രീയമല്ല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ജനങ്ങൾ യുഡിഎഫിനൊപ്പമുണ്ട്. 


തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണം പ്രവചിച്ച പോസ്റ്റ് പോൾ സർവ്വേഫലങ്ങളെ  തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ യുഡിഎഫ് വിരുദ്ധതയാണ് സർവ്വേഫലങ്ങളിൽ കണ്ടത്. ജനങ്ങൾ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സർവ്വേകൾ ശാസ്ത്രീയമല്ല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ജനങ്ങൾ യുഡിഎഫിനൊപ്പമുണ്ട്. വോട്ടെണ്ണലിൽ ജാ​ഗ്രത പാലിക്കണം. തിരിമറികൾ നടക്കാൻ സാധ്യതയുണ്ട്. സ്ഥാനാർഥികൾ അവിടെ പൂർണമായി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Latest Videos

undefined

ഇടത് മുന്നണിക്ക് മേൽക്കൈ പ്രവചിച്ച ഏഷ്യാനെറ്റ് നൂസ് സിഫോർ സർവേ ഫലം തളളി യുഡിഎഫ് സ്ഥാനാർത്ഥികൾ നേരത്തെ രംഗത്തെത്തിയിരുന്നു. വടക്കാഞ്ചേരിയിൽ യുഡിഎഫ് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര പ്രതികരിച്ചു. മണ്ഡലത്തിൽ കടുത്ത മത്സരമാണെന്നത് സമ്മതിക്കുന്നു. എങ്കിലും അന്തിമ ഫലം തനിക്ക് അനുകൂലമാവുമെന്നും  അനിൽ അക്കര പറഞ്ഞു. ലൈഫ് മിഷന്‍ വിവാദം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി നേരിയ മേല്‍ക്കൈ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സര്‍വേ പ്രവചിക്കുന്നത്. ഇത് തള്ളിയ അനിൽ അക്കരെ അന്തിമ ഫലം വരുമ്പോൾ തനിക്ക് അനുകൂലമാകുമെന്നും കൂട്ടിച്ചേർത്തു. 

കഴക്കൂട്ടത്ത് എൻഡിഎയ്ക്കും പിന്നിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ ഫലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ എസ് എസ് ലാൽ തള്ളി. വിജയ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് കഴക്കൂട്ടത്ത് മത്സരിച്ചതെന്നും താൻ മൂന്നാം സ്ഥാനത്ത് പോകുമെന്നത് ഒക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നേമത്ത് പ്രതീക്ഷ വിടാതെ ശിവൻകുട്ടി, കൂടെ നിൽക്കുമെന്നാവർത്തിച്ച് കുമ്മനം രാജശേഖരൻ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!