തൃപ്പൂണിത്തറയിൽ 992 വോട്ടുകൾക്കാണ് കെ ബാബുവിനോട് സ്വരാജ് പരാജയപ്പെട്ടത്. അതേസമയം 140 മണ്ഡലങ്ങളിൽ 99 എണ്ണമാണ് ഇടതുമുന്നണി സ്വന്തമാക്കിയത്.
കൊച്ചി: ചരിത്രം തിരുത്തിക്കുറിച്ച ജനവിധിക്ക് കേരള ജനതയോട് നന്ദി പറഞ്ഞ് എം സ്വരാജ്. ഇടതുപക്ഷത്തിന് ചരിത്രവിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നുവെന്നും തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
തൃപ്പൂണിത്തറയിൽ 992 വോട്ടുകൾക്കാണ് കെ ബാബുവിനോട് സ്വരാജ് പരാജയപ്പെട്ടത്. അതേസമയം 140 മണ്ഡലങ്ങളിൽ 99 എണ്ണമാണ് ഇടതുമുന്നണി സ്വന്തമാക്കിയത്.
undefined
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളം ചരിത്രം തിരുത്തിക്കുറിച്ചിരിയ്ക്കുന്നു.
ഇടതു പക്ഷത്തിന് ചരിത്രവിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ.
തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നു.
തൃപ്പൂണിത്തുറയിൽ ഇടതുപക്ഷത്തിനായി പ്രവർത്തിച്ച എല്ലാ ഇടതു മുന്നണി പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി പറയുന്നു.
വർഗീയതയ്ക്കും അഴിമതിയ്ക്കുമെതിരായ നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യാതെ തുടർന്നും മുന്നോട്ടു പോകും. സമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഇടവേളകളില്ല...