പ്രഭാത സായാഹ്‌ന നടത്തത്തിന് ഇന്ന് മുതൽ അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് രാവിലെ 5 മുതൽ 7 വരെയും വൈകീട്ട് 7 മുതൽ 9 വരെയുമാണ് നടത്തത്തിന് അനുമതി.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൌണ്‍ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും. പ്രഭാത സായാഹ്‌ന നടത്തത്തിന് ഇന്ന് മുതൽ അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് രാവിലെ 5 മുതൽ 7 വരെയും വൈകീട്ട് 7 മുതൽ 9 വരെയുമാണ് നടത്തത്തിന് അനുമതി. സർക്കാർ ഓഫീസുകൾ ഏഴാം തീയതി മുതൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഹയർസെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയാവും ഇന്ന് സംസ്ഥാനത്ത് തുടങ്ങും. 14 ജില്ലകളിലെ 79 ക്യാമ്പുകളിലായി 26000 അധ്യാപകർ പങ്കെടുക്കും.
തൃശൂരിലെ ശക്തൻ മാർക്കറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടങ്ങി. പുലർച്ചെ ഒന്ന് മുതൽ രാവിലെ 8 മണി വരെയാണ് മൊത്തവ്യാപാര കടകൾക്കും 8 മുതൽ 12 വരെ ചില്ലറ വ്യപാര കടകൾക്കും അനുമതിയുണ്ട്. ഒരു കടയില്‍ പരമാവധി 3 തൊഴിലാളികള്‍ക്ക് മാത്രമേ ജോലി ചെയ്യാനാകൂ.
ആളുകളെ മാര്‍ക്കറ്റുകളിലേക്ക് ഒരു വഴിയിലൂടെ മാത്രമെ പ്രവേശിപ്പിക്കൂ. മാർക്കറ്റിലെ മീൻ, ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ. നഗരത്തിലെ മറ്റ് മാർക്കറ്റുകളും ഇന്ന് മുതൽ തുറക്കും. 5 ആഴ്ചയായി അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് തുറക്കാതേ വന്നതോടെ പ്രത്യക്ഷ സമരവുമായി വ്യാപാരികൾ രംഗത്ത് എത്തിയിരുന്നു.