ലതികാ സുഭാഷിന്റെ പ്രതിഷേധം: കോണ്‍ഗ്രസ് രണ്ടുതട്ടില്‍

By Web Team  |  First Published Mar 15, 2021, 7:13 PM IST

സീറ്റ് നിര്‍ണയത്തില്‍ അസംതൃപ്തരായ നേതാക്കള്‍ ലതികയെ പിന്തുണച്ച് നേതൃത്വത്തിനെതിരെ രംഗത്തെത്തി. എകെ ആന്റണിയെ വരെ വിമര്‍ശിച്ചാണ് ശുരനാട് രാജശേഖരന്‍ ലതികയെ പിന്തുണച്ചത് രംഗത്തെത്തിയത്.
 


തിരുവനന്തപുരം: ലതികാ സുഭാഷിന്റെ പ്രതിഷേധത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് രണ്ട് തട്ടില്‍. പാര്‍ട്ടി ഓഫീസിലെ തലമുണ്ഠനം സീമകള്‍ ലംഘിക്കുന്നതാണെന്ന് രമേശ് ചെന്നിത്തലയും എംഎം ഹസ്സനും കുറ്റപ്പെടുത്തി. അതേ സമയം 2004ലെ സമ്പൂര്‍ണ പരാജയം ആവര്‍ത്തിക്കിനടിയുണ്ടെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്റെ മുന്നറിയിപ്പ്.

സീറ്റ് നിര്‍ണയത്തില്‍ അസംതൃപ്തരായ നേതാക്കള്‍ ലതികയെ പിന്തുണച്ച് നേതൃത്വത്തിനെതിരെ രംഗത്തെത്തി. എകെ ആന്റണിയെ വരെ വിമര്‍ശിച്ചാണ് ശുരനാട് രാജശേഖരന്‍ ലതികയെ പിന്തുണച്ചത് രംഗത്തെത്തിയത്. ലതികാസുഭാഷിനോട്  കാട്ടിയത് അനീതിയാണെന്ന് പറഞ്ഞ് കെ സുധാകരനും പാര്‍ട്ടിയിലെ പുരുഷമേധാവിത്വത്തോടുള്ള പ്രതിഷേധമാണെന്ന് വ്യക്തമാക്കി കെസി റോസക്കുട്ടിയും സിമി റോസ്ബല്‍ ജോണും ലതികയെ പിന്തുണച്ചു.

Latest Videos

ഇതിനിടെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ്ജ് ലതികയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. രാഷ്ട്രീയത്തില്‍ നില്‍ക്കുക എന്നത് സ്ത്രീകള്‍ക്ക് വെല്ലുവിളിയാണെന്നായിരുന്നു ശോഭനയുടെ പ്രതികരണം.
 

click me!