സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങൾ വിലയിരുത്തി തന്നെ ജനം വോട്ട് ചെയ്യും. വിശദമായ മാനിഫെസ്റ്റോ ജനങ്ങൾക്ക് മുന്നിൽ എൽഡിഎഫ് വച്ചിട്ടുണ്ട്. മുന്നണിയുടെ അടിത്തറ വിപുലമായെന്നും കോടിയേരി
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മത്സരത്തിന് ഇറങ്ങുന്നത് അങ്ങേ അറ്റത്തെ ആത്മവിശ്വാസത്തോടെയാണെന്ന് കോടിയേരി ബാലകൃഷ്ണൻ. തുടര്‍ഭരണം എന്നത് മുന്നണി രൂപം കൊടുത്ത ആശയം അല്ല. ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ആശയമാണത്. പാലാ അടക്കം ഉപതെരഞ്ഞെടുപ്പുകൾ മുതൽ കേരളത്തിൽ തുടര്‍ഭരണ സാധ്യത ഉറച്ചെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമെന്ന് പ്രഖ്യാപിച്ച് തന്നെയാണ് അന്നും ഇന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോടിയേരി വ്യക്തമാക്കി.
സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങൾ വിലയിരുത്തി തന്നെ ജനം വോട്ട് ചെയ്യും. വിശദമായ മാനിഫെസ്റ്റോ ജനങ്ങൾക്ക് മുന്നിൽ എൽഡിഎഫ് വച്ചിട്ടുണ്ട്. 50 മേഖലകളിലായി 900 വാഗ്ദാനങ്ങളാണ് ഇത്തവണയുള്ളത്. ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങൾക്ക് മുന്നിൽ വച്ച് പ്രവർത്തിച്ച മറ്റ് ഏത് മുന്നണിയുണ്ട് ? കേരളാ കോൺഗ്രസിന്‍റെ അടക്കം വരവോടെ മുന്നണിയുടെ അടിത്തറ വിപുലമായെന്നും അത് അത്മവിശ്വാസം കൂട്ടുന്നു എന്നും കോടിയേരി കണ്ണൂരിൽ വിശദീകരിച്ചു.
undefined
2004 ൽ നേടിയ വോട്ട് അനുസരിച്ചുള്ള ക്രമാനുഗതമായ വളര്‍ച്ച സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് നിലയിൽ ഇല്ല. 2014 ന് ശേഷം വോട്ട് നില മെച്ചപ്പെട്ടെങ്കിലും അത് കേന്ദ്ര ഭരണത്തിന്‍റെ ആനുകൂല്യം മുൻനിര്‍ത്തിയാണെന്ന് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ൃ1991 മുതൽ കോ ലീ ബി സഖ്യത്തിന്‍റെ പ്രവർത്തനം സംസ്ഥാനത്ത് ഉണ്ട്. 35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ചെയ്യാനുള്ള രഹസ്യധാരണ ബിജെപിയും യുഡിഎഫിനും ഇടക്കുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്ഥാവന തന്നെ തെളിവാണ്. സുരേഷ് ഗോപിയിലൂടെ ഇവരുടെ ധാരണ പുറത്തു വരികയാണ്.
കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം നിലനിര്‍ത്തുക എന്നതാണ് ബിജെപിക്ക് മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി . കേന്ദ്ര ഫണ്ടോടെ പ്രചാരണ കോലാഹലങ്ങൾ നടക്കാൻ പറ്റും. പക്ഷെ വോട്ട് വീഴാനുള്ള സാധ്യത ഇല്ലെന്നും കോടിയേരി പറഞ്ഞു. ത്രിപുര ആവർക്കിക്കുമെന്നാണ് ബിജെപി പറയുന്നത്. അതിനൊന്നും പറ്റിയ സംസ്ഥാനമല്ല കേരളമെന്ന് ബിജെപി നേതാക്കൾ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസിന് ദേശീയ നേതൃത്വം പോലും ഇല്ലാതായി. ഹൈക്കമാന്‍റ് ആര് എന്ന് പോലും അറിയാത്ത സ്ഥിതിയാണ് ഉള്ളത്. കോൺഗ്രസ് ജയിച്ചിട്ടും പല സംസ്ഥാനങ്ങളിലും ഭരണത്തിൽ ബിജെപി ആണ്.ദേശീയ തലത്തിൽ തന്നെ ബി ജെ പി യെ നേരിടുന്നതിൽ കേരള സർക്കാർ മാതൃകയാണ്, ഇവിടെയാണ് ഇടതുപക്ഷത്തിന്‍റെ പ്രസക്തി. അതുകൊണ്ട് തന്നെ അനുകൂല സാഹചര്യങ്ങളെല്ലാം വോട്ടിംഗിൽ പ്രതിഫലിക്കും എന്നാണ് ആത്മവിശ്വാസം എന്നും കോടിയേരി വ്യക്തമാക്കി .