ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്തെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങൾ തുടർ ഭരണം ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ്. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്തെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Also Read: എല്‍ഡിഎഫ് കുതിക്കുന്നു, നാല്‍പ്പതില്‍ അധികം മണ്ഡലങ്ങളില്‍ ലീഡ്, കുമ്മനവും മുന്നില്‍ | Live Updates
undefined
ഇത്തവണ ബിജെപി വലിയ പ്രതീക്ഷയുള്ള ഒരു മണ്ഡലമാണ് കഴക്കൂട്ടം. ശോഭാ സുരേന്ദ്രനാണ് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി. എസ്എസ് ലാലാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. 2016-ലെ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മണ്ഡലത്ത് വിജയിച്ചുവന്നിരുന്ന എം എ വാഹിദിനെ പിന്തള്ളി ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് കഴക്കൂട്ടം ശ്രദ്ധ നേടുന്നത്. 2011-ൽ വെറും 7508 വോട്ടുണ്ടായിരുന്ന ഇടത്താണ് 42,732 എന്ന വമ്പൻ മുന്നേറ്റം വി മുരളീധരൻ കാഴ്ച വച്ചത്. ഇതോടെ ബിജെപിയുടെ എ പ്ലസ് മണ്ഡലമായി കഴക്കൂട്ടം മാറുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം: