കാസര്‍കോടും കണ്ണൂരും കോഴിക്കോടും ഇടത് മേല്‍ക്കൈ, വയനാട്ടില്‍ ഇഞ്ചോടിഞ്ച്; പോസ്റ്റ് പോൾ സർവ്വേ | Live Updates

നാല് ജില്ലകളിലെ കണക്ക് പരിശോധിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷമാണ് ഇടത് പക്ഷത്തിന് പ്രവചിക്കുന്നത്. കോഴിക്കോടും കണ്ണൂരും എൽഡിഎഫ് നേട്ടമുണ്ടാക്കും. വയനാട്ടിൽ ബലാബലം, കാസർകോടും കടുത്ത പോരാട്ടം.

9:45 PM

വടക്കൻ പയറ്റിൽ മുൻതൂക്കം ഇടതിന്

വടക്കൻ കേരളത്തിലെ നാല് ജില്ലകളുടെ പോസ്റ്റ് പോൾ സർവ്വേ ഫലം പരിശോധിക്കുമ്പോൾ വ്യക്തമായ മേൽക്കൈയാണ് എൽഡിഎഫിനുള്ളത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യുഡിഎഫിന് മേൽ ഇടത് പക്ഷം ആധിപത്യം നേടുമെന്നാണ് സർവ്വേ പ്രവചനം. വയനാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കാസർകോടും പോര് കടുക്കും. 

9:35 PM

കോഴിക്കോടും മുൻതൂക്കം ഇടത് മുന്നണിക്ക്

കോഴിക്കോടും ഇടത് മുന്നണിക്കാണ് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചിക്കുന്നു. പത്ത് മുതൽ പതിനൊന്ന് സീറ്റ് വരെ എൽഡിഎഫ് ജില്ലയിൽ നേടിയേക്കാം. യുഡിഎഫ് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ നേടാനാണ് സാധ്യത. എൻഡിഎ 14 ശതമാനം വോട്ട് ജില്ലയിൽ നേടിയെടുക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 

9:28 PM

തിരുവമ്പാടിയിൽ ഇടത് ജയം

തിരുവമ്പാടിയിൽ ഇടത് ജയം പ്രവചിച്ച് സർവ്വേ. ലിൻ്റോ ജോസഫിലൂടെ മണ്ഡ‍ലം എൽഡിഎഫ് നേടിയെടുക്കുമെന്നാണ് പ്രവചനം. 

9:24 PM

കൊടുവള്ളിയിൽ യുഡിഎഫ്

കൊടുവള്ളി എം കെ മുനീർ യുഡിഎഫിനായി പിടിച്ചെടുക്കുമെന്നാണ് സർവ്വേ പ്രവ‍ചനം. കാരാട്ട് റസാഖ് പരാജയപ്പെടുമെന്നാണ് സർവ്വേ ഫലം.

9:22 PM

കുന്നമംഗലം എൽഡിഎഫിന് ഒപ്പം

കുന്നമംഗലം എൽഡിഎഫിന് ഒപ്പം.  പി ടി എ റഹീം മണ്ഡലത്തിൽ ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 

9:21 PM

ബേപ്പൂരിൽ റിയാസ്

ബേപ്പൂരിൽ റിയാസ് ജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നു. 

9:13 PM

കോഴിക്കോട് സൗത്തിൽ പ്രവചനാതീതം

കോഴിക്കോട് സൗത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവ്വേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി നൂർബിന റഷീദിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും വിജയം ഉറപ്പിച്ച് പറയാനാകില്ല. കടുത്ത വെല്ലുവിളിയാണ് ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവർകോവിൽ ഉയർത്തുന്നത്.

9:09 PM

കോഴിക്കോട് നോ‍ർത്തിൽ എൽഡിഎഫ്

കോഴിക്കോട് നോ‍ർത്തിൽ എൽഡിഎഫ് ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. തോട്ടത്തിൽ രവീന്ദ്രന് വ്യക്തമായ ഭൂരിപക്ഷം കിട്ടാനാണ് സാധ്യത. 

9:08 PM

എലത്തൂരിൽ ശശീന്ദ്രൻ തന്നെ

എലത്തൂരിൽ ശശീന്ദ്രൻ തന്നെ ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. സീറ്റ് നിർണ്ണയത്തിലടക്കം ഉണ്ടായ കല്ലുകടി യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വേണം അനുമാനിക്കാൻ. 

9:00 PM

പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ തന്നെ

താരതമ്യേന മികച്ച ഭൂരിപക്ഷത്തിൽ തന്നെ ടിപി രാമകൃഷ്ണന് മണ്ഡലത്തിൽ വിജയിക്കാനാവുമെന്നാണ് സർവേ പ്രവചനം. ഇവിടെ യുഡിഎഫ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമായിരിക്കുമെന്നാണ് പ്രവചനം.

8:59 PM

ബാലുശ്ശേരിയിൽ സച്ചിൻ ദേവ്

ബാലുശ്ശേരിയിൽ സച്ചിൻ ദേവ്  ജയിക്കുമെന്നാണ് സർവ്വേ പ്രവചനം. ധർമ്മജൻ ബോൾഗാട്ടി ഉയർത്തിയ വെല്ലുവിളി എസ്എഫ്ഐ നേതാവ് അതിജീവിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നു. 

8:58 PM

കൊയിലാണ്ടി ഇടതിനൊപ്പം തന്നെ

കൊയിലാണ്ടി ഇടതിനൊപ്പം തന്നെ. കാനത്തിൽ ജമീല ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

8:56 PM

നാദാപുരത്തും മത്സരം കടുക്കും

ഇടതുകോട്ടയായ നാദാപുരം പിടിക്കാൻ ഇക്കുറി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം വട്ടം ജനവിധി തേടുന്ന സിപിഐയുടെ ഇ.കെ.വിജയന് കടുത്ത വെല്ലുവിളിയാണ് കഴിഞ്ഞ തവണ അദ്ദേഹം പരാജയപ്പെടുത്തിയ കെ.പ്രവീൺ കുമാർ ഇക്കുറി ഉയർത്തുന്നത്. 

 

8:51 PM

കുറ്റ്യാടിയിൽ യുഡിഎഫിന് മുൻതൂക്കം

കുറ്റ്യാടിയിൽ യുഡിഎഫിന് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചിക്കുന്നു. അണികൾ നിരത്തിലിറങ്ങി പ്രകടനം വിളിച്ച് സ്ഥാനാർത്ഥിയാക്കിയ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടാൻ സാധ്യത. പാറക്കൽ അബ്ദുള്ള ഇത്തവണയും ജയിക്കുമെന്നാണ് പ്രവചനം. 

8:47 PM

വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കെ കെ രമയും മനയത്ത് ചന്ദ്രനും തമ്മിൽ കടുത്ത മത്സരമാണ് വടകരയിൽ നടക്കുന്നത്. നേരിയ മുൻതൂക്കം മാത്രമാണ് മനയത്ത് ചന്ദ്രന് സർവ്വേ പ്രവചിക്കുന്നത്. മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് മേയ് രണ്ടിന് അറിയാം.

8:44 PM

ഇനി കോഴിക്കോട്ടേക്ക്

കോഴിക്കോട്ട് ആർക്കൊപ്പം നിൽക്കും ? സർവ്വേ ഫലം തത്സമയം. 

8:43 PM

സർവേ ഫലം ഇത് വരെ

ഇത് വരെയുള്ള സർവ്വേ ഫലം അനുസരിച്ച് ഇടത് മുന്നണിക്കാണ് മേൽക്കൈ, വയനാട്ടിൽ ഇടതും വലതും ഒപ്പത്തിനൊപ്പമാണെങ്കിലും കണ്ണൂർ നൽകുന്ന ഉറച്ച പിന്തുണയാണ് ഇടതിൻ്റെ കരുത്ത്. കണ്ണൂരിൽ എട്ട് മുതൽ ഒമ്പത് വരെ സീറ്റുകളാണ് എൽഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്. 

വയനാട് ജില്ലയിൽ ഒരിടത്ത് എൽഡിഎഫ് വിജയിക്കുമെന്നും രണ്ടിടത്ത് ഇഞ്ചോടിഞ്ച് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം സൂചിപ്പിക്കുന്നത്. മാനന്തവാടിയിലാണ് എൽഡിഎഫ് വിജയം സർവേ പ്രവചിക്കുന്നത്. എന്നാൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും പോരാട്ടം കടുക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.

Read: ചുരം കയറിയെത്തിയവർ നേടുമോ? വയനാട് ആർക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം

8:32 PM

കൽപ്പറ്റയും പ്രവചനാതീതം

കൽപ്പറ്റയും പ്രവചനാതീതം. എം വി ശ്രേയാംസ്കുമാറിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിൽ വിജയം ആ‍ർക്കെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ. 

Read more at: കൽപ്പറ്റയിൽ വെല്ലുവിളികൾ മറികടക്കുമോ സിദ്ധിഖ്? പോസ്റ്റ് പോൾ ഫലം ഇങ്ങിനെ ...


 

8:27 PM

സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടം

സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടം. നേരിയ മുൻതൂക്കം മാത്രമാണ് ഐസി ബാലകൃഷ്ണനുള്ളത്. കോൺ​ഗ്രസിൽ നിന്നും വന്ന എം.എസ്.വിശ്വനാഥനാണ് എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി. എൻഡിഎയിൽ സികെ ജാനുവാണ് പോരിനിറങ്ങിയത്.

8:26 PM

മാനന്തവാടിയിൽ മുൻതൂക്കം കേളുവിന്

മാനന്തവാടിയിൽ മുൻതൂക്കം ഒ ആർ കേളുവിനെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ. മുൻ മന്ത്രി പി കെ ജയലക്ഷ്മിക്ക് മണ്ഡലം തിരിച്ചു പിടിക്കാനാകില്ലെന്നാണ് പ്രവചനം. 

8:25 PM

കണ്ണൂർ ജില്ലയിൽ ഇടത്പക്ഷത്തിന് മുൻതൂക്കം

കണ്ണൂർ ജില്ലയിൽ കണ്ണൂരിൽ ഇടത്പക്ഷത്തിന് മുൻതൂക്കം. എട്ട് മുതൽ ഒമ്പത് സീറ്റ് വരെ കണ്ണൂരിൽ എൽഡിഎഫ് നേടിയേക്കാമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നത്. എൻഡിഎക്ക് ജില്ലയിലെ ഒരു മണ്ഡലത്തിലും മുൻതൂക്കം പ്രവചിക്കുന്നില്ല. 

8:15 PM

പേരാവൂരിൽ അട്ടിമറിയോ ?

പേരാവൂരിൽ സക്കീർ ഹുസൈൻ അട്ടിമറി വിജയം നേടിയേക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ പ്രവചിക്കുന്നത്. സണ്ണി ജോസഫ് രണ്ടാം സ്ഥാനത്തേക്ക് പോകുമെന്നാണ് പ്രവചനം.  

Read more at: പേരാവൂരിൽ വൻ അട്ടിമറി! സണ്ണി ജോസഫിനെ സക്കീ‍ർ ഹുസൈൻ പരാജയപ്പെടുത്തുമെന്ന് സ‍ർവേ ...

8:09 PM

മട്ടന്നൂരിൽ സംശയം ഇല്ല

മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് ജയം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ. 

8:00 PM

കൂത്തുപറമ്പിൽ പ്രവചനം എളുപ്പമല്ല

ആവേശപ്പോരാട്ടം നടന്ന കൂത്തുപറമ്പിൽ പോസ്റ്റ് പോളിലും അനിശ്ചിതത്വം തുടരുന്നു. എൽജെഡിയുടെ കെ.പി.മോഹനനും മുസ്ലീംലീഗിൻ്റെ പി.കെ.അബ്ദുള്ളയും മുഖാമുഖം വന്ന കൂത്തുപറമ്പിൽ ആർക്കാണ് മുൻതൂക്കം എന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കത്ത വണ്ണം അതിശക്തമായ മത്സരം നടക്കുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവേ പ്രവചിക്കുന്നത്. 

Read more at:  കൂത്തൂപറമ്പിൽ ടൈറ്റ് ഫൈറ്റെന്ന് പോസ്റ്റ് പോൾ സർവേ, എൽഡിഎഫിനും യുഡിഎഫിനും തുല്യസാധ്യത ...

 

7:57 PM

തലശ്ശേരിയിൽ ഷംസീർ കോട്ട കാക്കുമോ ?

തലശ്ശേരിയിൽ ഷംസീർ കോട്ട കാക്കുമെന്നാണ് പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്. 

7:53 PM

ധർമ്മടത്ത് ക്യാപ്റ്റൻ തന്നെ

ധർമ്മടത്ത് പിണറായി വിജയൻ തന്നെ വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്. 

7:42 PM

പ്രവചനാതീതം കണ്ണൂർ മണ്ഡലം

കണ്ണൂർ മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രനും സതീശൻ പാച്ചേനിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ പറയുന്നു. നേരിയ മുൻതൂക്കം കടന്നപ്പള്ളിക്ക് നൽകുന്നുണ്ടെങ്കിലും ഇവിടെ ഫലം പ്രവചനാതീതമാണ്. ബിജെപിക്ക് വേണ്ടി മത്സര രം​ഗത്തിറങ്ങിയ അർച്ചന വണ്ടിച്ചാലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും

7:35 PM

അഴീക്കോട് കെ എം ഷാജി തുടരാൻ സാധ്യത

അഴീക്കോട് കെ എം ഷാജി തുടരാൻ സാധ്യതയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ ഫലം പ്രവചിക്കുന്നത്. കെ വി സുമേഷ് കടുത്ത പോരാട്ടത്തിൽ രണ്ടാമതാകുമെന്നാണ് സർവേ പറയുന്നത്. 

7:30 PM

ഇരിക്കൂറിൽ സജീവ് ജോസഫിന് സാധ്യത

ഇരിക്കൂറിൽ സജീവ് ജോസഫിന് സാധ്യത പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ. കോൺഗ്രസ് ഗ്രൂപ്പ് തർക്കങ്ങൾ ഫലത്തെ സ്വാധീനിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ ഫലത്തിൽ നിന്ന് അനുമാനിക്കാം.

7:20 PM

ഇളക്കമില്ലാതെ ഇടത് കോട്ടകൾ

പയ്യന്നൂരും, കല്ല്യാശ്ശേരിയിലും, തളിപ്പറമ്പിലും ഇടത് ആധിപത്യത്തിന് മാറ്റമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചനം. പയ്യന്നൂരിൽ ടിഐ മധുസൂദനൻ, കല്ല്യാശ്ശേരിയിൽ എം വിജിൻ, തളിപ്പറമ്പിൽ ഗോവിന്ദൻ മാസ്റ്റർ. സിപിഎമ്മിന്റെ ഉറച്ച സീറ്റുകലിൽ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സർവ്വേ ഫലം. 

7:22 PM

ഇനി കണ്ണൂരിലേക്ക്

കണ്ണൂരിൽ കരുത്ത് കാട്ടുമോ ഇടത് മുന്നണി, നില മെച്ചപ്പെടുത്തുമോ യുഡിഎഫ്. 

7:16 PM

കാസർകോട് ജില്ലയിൽ കടുത്ത പോരാട്ടം

ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവേ പ്രകാരം ജില്ലയിൽ രണ്ട് മുതൽ മൂന്ന് സീറ്റ് വരെ ഇടതുമുന്നണി നേടും. ഒന്ന് മുതൽ രണ്ട് സീറ്റ് വരെ യുഡിഎഫും ഒന്ന് മുതൽ രണ്ട് സീറ്റ് വരെ ബിജെപിയും നേടും. വോട്ട് ശതമാന കണക്കിൽ മുന്നിലെത്തുക ഇടതുമുന്നണിയാണ്. 37 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടുക. യുഡിഎഫിന് 35 ശതമാനവും ബിജെപിക്ക് 26 ശതമാനവും വോട്ട് ലഭിക്കും.

Read more at:  കാസർകോട്ടെ ഇടത് - വലത് കോട്ടകളിൽ അട്ടിമറിയോ? ഏഷ്യാനെറ്റ് ന്യൂസ് - സീഫോ‍ർ സർവേ ഫലം ഇങ്ങനെ ...