കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ; ഇടതിന് 77 മുതൽ 86 സീറ്റ് വരെ കിട്ടിയേക്കാം| PostPollSurvey
Mar 22, 2022, 8:07 PM IST
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതൽ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നും ബിജെപിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നത്.
9:46 PM
ഇടത് പക്ഷത്തിന് 86 സീറ്റ് വരെ കിട്ടിയേക്കാം
ഇടത് മുന്നണിക്ക് 77 മുതൽ 86 സീറ്റ് വരെ പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ. യുഡിഎഫിന് 52 മുതൽ 61 സീറ്റ് വരെ കിട്ടിയേക്കാം. എൻഡിഎക്ക് രണ്ട് മുതൽ അഞ്ച് സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പോസ്റ്റ് പോൾ സർവ്വേ പ്രവചിക്കുന്നത്.
9:45 PM
കേരളത്തിൽ തുടർഭരണം പ്രവചിച്ച് സർവ്വേ
കേരളത്തിൽ തുടർഭരണം പ്രവചിച്ച് സർവ്വേ.
9:36 PM
മലപ്പുറം ജില്ലയിൽ യുഡിഎഫ് തന്നെ മുന്നിൽ
മലപ്പുറം ജില്ലയിൽ 11 മുതൽ 12 സീറ്റ് വരെ ഐക്യജനാധിപത്യമുന്നണിക്ക് ലഭിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. ഇടത് മുന്നണി നാല് മുതൽ അഞ്ച് സീറ്റ് വരെ നേടിയേക്കാം.
9:34 PM
കൊണ്ടോട്ടിയിൽ ഇടതിന് ജയസാധ്യത
കൊണ്ടോട്ടി മണ്ഡലത്തിൽ കെ പി സുലൈമാൻ ഹാജിക്ക് മുൻതൂക്കമെന്ന് പ്രവചനം. യുഡിഎഫിൻ്റെ ടി വി ഇബ്രാഹിം പിന്നിലാകുമെന്ന് പോസ്റ്റ് പോൾ സർവ്വേ.
9:34 PM
ഏറനാട് മണ്ഡലത്തിൽ യുഡിഎഫ് തന്നെ മുന്നിൽ
ഏറനാട് പി കെ ബഷീറിന് മുൻതൂക്കം.
9:33 PM
നിലമ്പൂരിൽ മുൻതൂക്കം ഇടതിന്
നിലമ്പൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥിക്ക് പി വി അൻവറിന് തന്നെയാണ് മുൻതൂക്കമെന്ന് സർവ്വേ പ്രവചനം.
9:33 PM
വണ്ടൂരിൽ എൽഡിഎഫിന് മുൻതൂക്കം
വണ്ടൂർ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി പി മിഥുന ജയിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വെ പ്രവചനം. എ പി അനിൽകുമാറിനെ ഇടത് സ്ഥാനാർത്ഥി അട്ടിമറിക്കുമെന്ന് പ്രവചനം.
9:32 PM
മഞ്ചേരിയിൽ കടുത്ത മത്സരം
മഞ്ചേരിയിൽ യുഡിഎഫിൻ്റെ യു എ ലത്തീഫും ഇടതിൻ്റെ ഡിബോണ നാസറും തമ്മിൽ കടുത്ത മത്സരം. യുഡിഎഫിന് നേരിയ മേൽക്കൈ.
9:31 PM
പെരിന്തൽമണ്ണയിൽ യുഡിഎഫ് മുന്നിൽ
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിന് മേൽക്കൈ.
9:31 PM
മങ്കടയിൽ യുഡിഎഫ് മുന്നിൽ
മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലിക്ക് മുൻതൂക്കം.
9:30 PM
മലപ്പുറത്ത് യുഡിഎഫ് മുന്നിൽ
മലപ്പുറത്ത് പി ഉബൈദുള്ളക്ക് മുൻതൂക്കം.
9:30 PM
വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തന്നെ
വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തന്നെ മുന്നിൽ.
9:29 PM
വള്ളിക്കുന്നിലും യുഡിഎഫ്
വള്ളിക്കുന്ന് മണ്ഡലത്തിൽ പി അബ്ജുൾ ഹമീദിന് മുൻതൂക്കം.
9:27 PM
തിരൂരങ്ങാടിയിൽ കെ പി എ മജീദ് തന്നെ
തിരൂരങ്ങാടിയിൽ ലീഗിന് തന്നെ മുൻതൂക്കം. കെ പി എ മജീദ് മുന്നിലെന്ന് പോസ്റ്റ് പോൾ സർവ്വേ.
9:27 PM
താനൂരിൽ പി കെ ഫിറോസ് മുന്നിൽ
താനൂർ മണ്ഡലം ലീഗ് പി കെ ഫിറോസിലൂടെ തിരിച്ചുപിടിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
9:26 PM
തിരൂർ മണ്ഡലത്തിലും കടുത്ത പോരാട്ടം
തിരൂരിൽ ലീഗിൻ്റെ കുറുക്കോളി മൊയ്തീന് ശക്തമായ വെല്ലുവിളി ഉയർത്തി ഇടത് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലിസ്.
9:24 PM
കോട്ടയ്ക്കലിൽ യുഡിഎഫ് തന്നെ
കോട്ടയ്ക്കൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ ആബിദ് ഹുസൈൻ തങ്ങൾക്ക് മേൽക്കൈ.
9:24 PM
തവനൂരിലും ഇഞ്ചോടിഞ്ച് പോര്
തവനൂർ മണ്ഡലത്തിൽ കെ ടി ജലീലിന് വെല്ലുവിളിയുയർത്തി ഫിറോസ് കുന്നുപറമ്പിൽ. ഇടതിന് നേരിയ മേൽക്കൈ മാത്രം.
9:22 PM
പൊന്നാനിയിൽ ശക്തമായ മത്സരം
പൊന്നാനിയിൽ യുഡിഎഫും എൽഡിഎഫും ബലാബലം മത്സരം. യുഡിഎഫിൻ്റെ എം എം രോഹിത്തും എൽഡിഎഫിൻ്റെ പി നന്ദകുമാറും തമ്മിലാണ് പോര്. നേരിയ മേൽക്കൈ യുഡിഎഫിന്.
9:22 PM
ഇനി മലപ്പുറത്തേക്ക്
ഇനി മലപ്പുറത്തേക്ക്
9:17 PM
പാലക്കാട് മുൻതൂക്കം ഇടതിന്
പാലക്കാട് ജില്ലയിൽ ഇടത് പക്ഷത്തിന് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വെ പ്രവചനം. ഒമ്പത് മുതൽ പത്ത് സീറ്റ് വരെ ഇടത് മുന്നണി നേടിയേക്കാം. യുഡിഎഫിന് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടാം. ബിജെപിക്ക് സാധ്യത ഒരു സീറ്റിൽ.
9:15 PM
തൃത്താലയിൽ തീ പാറും പോരാട്ടം
തൃത്താലയിൽ വി ടി ബൽറാമും എം ബി രാജേഷും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ മേൽക്കൈ ഇടത് സ്ഥാനാർത്ഥിക്ക്.
9:12 PM
പട്ടാമ്പിയിൽ മുഹ്സിൻ തന്നെ മുന്നിൽ
പട്ടാമ്പിയിൽ സിപിഐ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ തന്നെ മുന്നിൽ.
9:12 PM
ഷോർണ്ണൂരിൽ മമ്മിക്കുട്ടി മുന്നിൽ
ഷൊർണൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥി പി മമ്മിക്കുട്ടിക്ക്.
9:10 PM
ഒറ്റപ്പാലത്ത് കെ പ്രേംകുമാർ മുന്നിൽ
ഒറ്റപ്പാലം മണ്ഡലത്തിൽ മുൻതൂക്കം കെ പ്രേംകുമാറിന്.
9:10 PM
കോങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന് മുൻതൂക്കം
കോങ്ങാട് ഇടതിൻ്റെ കെ ശാന്തകുമാരിക്ക് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ.
9:10 PM
മണ്ണാർക്കാട് യുഡിഎഫിന് മുൻതൂക്കം
മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി സുരേഷ് രാജിന് മുൻതൂക്കം.
9:10 PM
മലമ്പുഴയിലും ഇഞ്ചോടിഞ്ച്
മലമ്പുഴയിൽ ഇടതും ബിജെപിയും തമ്മിൽ കടുത്ത മത്സരം. സിപിഎമ്മിൻ്റെ എ പ്രഭാകരന് വെല്ലുവിളിയുയർത്തി ബിജെപിയുടെ സി കൃഷ്ണകുമാർ.
9:09 PM
പാലക്കാട് പ്രവചനാതീതം
പാലക്കാട് മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ തീ പാറും മത്സരം. ഷാഫി പറമ്പലിന് ശക്തമായ വെല്ലുവിളി ഉയർത്തി ഇ ശ്രീധരൻ.
9:05 PM
തരൂരിലും ഇടത് മുന്നിൽ
തരൂരിൽ പി പി സുമോദിന് മുൻതൂക്കം.
9:05 PM
ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിക്ക് തന്നെ മുൻതൂക്കം
ചിറ്റൂർ മണ്ഡലത്തിൽ കെ. കൃഷ്ണൻകുട്ടി മുന്നിൽ
9:03 PM
നെന്മാറയിൽ ഇഞ്ചോടിഞ്ച്
നെന്മാറയിൽ എൽഡിഎഫിൻ്റെ കെ ബാബുവും യുഡിഎഫിൻ്റെ സി എൻ വിജയകൃഷ്ണനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇടതിന് മേൽക്കൈ.
9:03 PM
ആലത്തൂരിൽ കെ ഡി പ്രസേനന് മുൻതൂക്കം
ആലത്തൂർ മണ്ഡലത്തിൽ ഇടതിൻ്റെ കെ ഡി പ്രസേനന് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
9:03 PM
പാലക്കാടൻ കാറ്റ് ആർക്കൊപ്പം ?
പാലക്കാടൻ കാറ്റ് ആർക്കൊപ്പം ?
9:03 PM
തൃശ്ശൂരിൽ ശക്തമായ പോരാട്ടം
തൃശ്ശൂർ ജില്ലയിൽ ഇടത് മുന്നണിക്ക് ഏഴ് മുതൽ എട്ട് സീറ്റ് വരെ പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വെ. യുഡിഎഫിന് അഞ്ച് മുതൽ ആറ് വരെ സീറ്റിൽ സാധ്യതയുണ്ട്. ബിജെപിക്കും ഒരു സീറ്റിൽ സാധ്യത.
9:03 PM
ചേലക്കരയിൽ കെ രാധാകൃഷ്ണൻ തന്നെ മുന്നിൽ
ചേലക്കരയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ മുന്നിൽ.
9:01 PM
കുന്നംകുളത്തും ശക്തമായ മത്സരം
കുന്നംകുളം മണ്ഡലത്തിൽ എ സി മൊയ്തീൻ വെല്ലിവിളിയുയർത്തി യുഡിഎഫിൻ്റെ കെ ജയശങ്കർ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മേൽക്കൈ ഇടത് മുന്നണിക്ക്.
9:00 PM
ഗുരുവായൂരിൽ കെ എൻ എ ഖാദറിന് മുൻതൂക്കം
ഗുരുവായൂർ മണ്ഡലത്തിൽ കെ എൻ എ ഖാദറിന് മുൻതൂക്കമെന്ന് പോസ്റ്റ്‍പോൾ സർവ്വേ. മണ്ഡലം ഇടത് മുന്നണിയിൽ നിന്ന് പിടിച്ചെടുക്കുമെന്ന് പ്രവചനം.
8:55 PM
മണലൂരിൽ എൽഡിഎഫ് മുന്നിൽ
മണലൂർ മണ്ഡലത്തിൽ മുരളി പെരുനെല്ലിക്ക് മുൻതൂക്കം.
8:55 PM
വടക്കാഞ്ചേരിയിലും കടുത്ത മത്സരം
വടക്കാഞ്ചേരിയിൽ എൽഡിഎഫിൻ്റെ സേവ്യർ ചിറ്റിലപ്പിള്ളിയും യുഡിഎഫിൻ്റെ അനിൽ അക്കരയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ മേൽക്കൈ ഇടതിന്.
8:55 PM
ഒല്ലൂരിൽ ഇടതിന് മുൻതൂക്കം
ഒല്ലൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥി കെ രാജന്.
8:52 PM
തൃശ്ശൂരിൽ കടുത്ത മത്സരം
തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയും പത്മജ വേണുഗോപാലും തമ്മിൽ കടുത്ത മത്സരം ഇവിടെ ഇടത് പക്ഷം മൂന്നാമതാകുമെന്ന് പ്രവചനം.
8:51 PM
നാട്ടികയിൽ ഇടതിന് മുൻതൂക്കം
നാട്ടികയിൽ സി സി മുകുന്ദന് മുൻതൂക്കം.
8:50 PM
കയ്പമംഗലത്തും ഇഞ്ചോടിഞ്ച്
കയ്പമംഗലത്ത് ഇഞ്ചോടിഞ്ച് പോരാട്ടം ഇടതിൻ്റെ ഇ ടി ടൈസണും ഐക്യമുന്നണിയുടെ ശോഭ സുബിനും തമ്മിലാണ് പോരാട്ടം. ഇടതിന് മേൽക്കൈ.
8:50 PM
ഇരിങ്ങാലക്കുടയിൽ യുഡിഎഫ് മുന്നിൽ
ഇരിങ്ങാലക്കുടയിൽ തോമസ് ജെ. ഉണ്ണിയാടന് മുൻതൂക്കം.
8:48 PM
പുതുക്കാട് എൽഡിഎഫിന് മുൻതൂക്കം
പുതുക്കാട് എൽഡിഎഫിന് മുൻതൂക്കം. കെ കെ രാമചന്ദ്രൻ ജയിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
8:48 PM
ചാലക്കുടിയിലും കടുത്ത പോരാട്ടം
ചാലക്കുടി മണ്ഡലത്തിൽ ഡെന്നിസ് കെ ആൻ്റണിയും യുഡിഎഫിൻ്റെ സനീഷ് കുമാർ ജോസഫും തമ്മിൽ കടുത്ത മത്സരം. ഇടതിന് മേൽക്കൈ.
8:47 PM
കൊടുങ്ങല്ലൂരിൽ ഇഞ്ചോടിഞ്ച്
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഇടതിൻ്റെ വി ആർ സുനിൽകുമാറും യുഡിഎഫിൻ്റെ എം പി ജാക്സണും തമ്മിൽ കടുത്ത മത്സരം. യുഡിഎഫിന് നേരിയ മേൽക്കൈ.
8:45 PM
തൃശ്ശൂരിൽ ആരാകും ജേതാവ് ?
തൃശ്ശൂരിൽ ആരാകും ജേതാവ് ?
8:44 PM
എറണാകുളത്ത് മുൻതൂക്കം യുഡിഎഫിന്
എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ യുഡിഎഫിന് മുൻതൂക്കം. എട്ട് മുതൽ ഒമ്പത് സീറ്റ് വരെ ഐക്യമുന്നണി നേടാമെന്നാണ് പ്രവചനം. ഇടത് മുന്നണിക്ക് അഞ്ച് മുതൽ ആറ് സീറ്റുകളിൽ വരെയാണ് സാധ്യത.
8:44 PM
പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പള്ളി
പെരുമ്പാവൂരിൽ യുഡിഎഫിൻ്റെ എൽദോസ് കുന്നപ്പള്ളിക്ക് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
8:43 PM
അങ്കമാലിയിൽ റോജി എം ജോൺ മുന്നിൽ
അങ്കമാലിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റോജി എം ജോൺ മുന്നിൽ
8:43 PM
ആലുവയിൽ അൻവർ സാദത്ത് തന്നെ മുന്നിൽ
ആലുവയിൽ യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന് മുൻതൂക്കം.
8:39 PM
കളമശ്ശേരിയിൽ കടുത്ത മത്സരം
കളമശ്ശേരി മണ്ഡലത്തിൽ പി രാജീവും ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ വി ഇ അബ്ദുൾ ഗഫൂറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.നേരിയ മേൽക്കൈ യുഡിഎഫ് സ്ഥാനാർത്ഥിക്ക്.
8:36 PM
പറവൂരിൽ വി ഡി സതീശൻ മുന്നിൽ
പറവൂർ മണ്ഡലത്തിൽ വി ഡി സതീശൻ മുന്നിലെന്ന് പോസ്റ്റ്‍പോൾ സർവ്വേ.
8:34 PM
വൈപ്പിനിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ മുന്നിൽ
വൈപ്പിനിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ എൻ ഉണ്ണികൃഷ്ണൻ മുന്നിലെന്ന് പോസ്റ്റ്‍പോൾ സർവ്വേ.
8:34 PM
കൊച്ചിയിൽ ടോണി ചെമ്മണിക്ക് മേൽക്കൈ
കൊച്ചി മണ്ഡലത്തിൽ കടുത്ത മത്സരമാണ് ഇടതും വലതും തമ്മിൽ എന്നാൽ ടോണി ചെമ്മണിക്ക് നേരിയ മേൽക്കൈയെന്ന് പോസ്റ്റ്‍പോൾ സർവ്വേ പ്രവചനം.
8:34 PM
തൃപ്പൂണിത്തറയിൽ തീ പാറും പോരാട്ടം
തൃപ്പൂണിത്തുറയിൽ എം സ്വരാജും കെ ബാബുവും തമ്മിൽ കടുത്ത മത്സരം. നേരിയ മേൽക്കൈ സ്വരാജിന്.
8:32 PM
എറണാകുളത്ത് യുഡിഎഫ് മുന്നിൽ
എറണാകുളം മണ്ഡലത്തിൽ ടി ജെ വിനോദ് മുന്നിലെന്ന് പോസ്റ്റ് പോൾ സർവ്വേ.
8:32 PM
തൃക്കാക്കരയിൽ പി ടി തോമസ് മുന്നിൽ
തൃക്കാക്കരയിൽ പി ടി തോമസ് മുന്നിലെന്ന് സർവ്വേ ഫലം.
8:32 PM
കുന്നത്തുനാട്ടിൽ ഇഞ്ചോടിഞ്ച്
കുന്നത്തുനാട് മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റി ഫാക്ടർ യുഡിഎഫിന് തിരിച്ചടിയായെന്ന് സൂചന. ഇടതും വലതും ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫിൻ്റെ പി വി ശ്രീനിജന് നേരിയ മേൽക്കൈ.
8:30 PM
പിറവത്ത് മേൽക്കൈ അനൂപ് ജേക്കബിന്
പിറവം മണ്ഡലത്തിൽ അനൂപ് ജേക്കബിന് തന്നെ മേൽക്കൈയെന്ന് പോസ്റ്റ്‍പോൾ സർവ്വേ പ്രവചനം.
8:29 PM
മൂവാറ്റുപുഴയിൽ എൽഡിഎഫ് മുന്നിൽ
മൂവാറ്റുപുഴയിൽ എൽദോ എബ്രഹാമിന് തന്നെ മേൽക്കൈയെന്ന് പോസ്റ്റ് പോൾ സർവേ.
8:28 PM
കോതമംഗലത്ത് കടുത്ത മത്സരം
കോതമംഗലത്ത് കടുത്ത മത്സരം ഇടതിൻ്റെ ആൻ്റണി ജോണും യുഡിഎഫിൻ്റെ ഷിബു തെക്കുംപുറവും തമ്മിൽ തീ പാറും പോരാട്ടം. നേരിയ മേൽക്കൈ യുഡിഎഫിന്
8:28 PM
എറണാകുളത്തിൻ്റെ മനസ് ആർക്കൊപ്പം ?
എറണാകുളത്തിൻ്റെ മനസ് ആർക്കൊപ്പം ?
8:27 PM
ഇടുക്കി ജില്ലയിൽ ഒപ്പത്തിനൊപ്പം മത്സരം
ഇടുക്കി ജില്ലയിൽ ഇടതും വലതും ഒപ്പത്തിനൊപ്പം ഇരു മുന്നണികളും രണ്ട് മുതൽ മൂന്ന് സീറ്റ് വരെ നേടിയേക്കാം.
8:27 PM
ദേവികുളത്ത് മത്സരം മുറുകും
ദേവികുളം മണ്ഡലത്തിൽ ഇടതിൻ്റെ എ രാജയും യുഡിഎഫിൻ്റെ ഡി കുമാർ തമ്മിൽ തീ പാറും പോരാട്ടം. നേരിയ മേൽക്കൈ ഇടത് മുന്നണിക്ക്.
8:27 PM
ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ
ഉടുമ്പൻചോലയിൽ എം എം മണി തന്നെ മുന്നിലെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
8:25 PM
തൊടുപുഴയിൽ പി ജെ ജോസഫ് മുന്നിൽ
തൊടുപുഴയിൽ പി ജെ ജോസഫിന് തന്നെ മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
8:19 PM
ഇടുക്കിയിലും ഇഞ്ചോടിഞ്ച്
ഇടുക്കി മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോര്. റോഷി അഗസ്റ്റിനു കെ ഫ്രാൻസിസ് ജോർജ്ജും തമ്മിൽ കടുത്ത മത്സരം മണ്ഡലം എങ്ങോട്ടും മറിയാം. ഇടതിന് നേരിയ മേൽക്കൈ.
8:19 PM
പീരുമേടിൽ മേൽക്കൈ യുഡിഎഫിന്
പീരുമേട് മണ്ഡലത്തിൽ ഇത്തവണ നേരിയ മേൽക്കൈ യുഡിഎഫിനെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. യുഡിഎഫിൻ്റെ സിറിയക് തോമസും വാഴൂർ സോമനും തമ്മിൽ കടുത്ത മത്സരമാണ ്നടക്കുന്നത് ആര് വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
8:17 PM
ഇടുക്കിയിൽ ആർക്കാണ് മേൽക്കൈ
ഇടുക്കിയിൽ ആർക്കാണ് മേൽക്കൈ
8:15 PM
കോട്ടയത്ത് ഇരുമുന്നണികളും ബലാബലം
കോട്ടയം ജില്ലയിൽ ഇടതും വലതും തമ്മിൽ ബലാബലം മത്സരം. ഇരു മുന്നണികളും നാല് മുതൽ അഞ്ച് വരെ സീറ്റുകൾ നേടാമെന്നാണ് പോസ്റ്റ് പോൾ സർവ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് കേരള കോൺഗ്രസ് എം മുന്നണി വിട്ടത് തിരിച്ചടിയായെന്ന് തോന്നിപ്പിക്കുന്ന സർവ്വേ ഫലം.
8:15 PM
പാലായിൽ പോര് കടുക്കും
പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിൽ ഒപ്പത്തിനൊപ്പം മത്സരം. നേരിയ മേൽക്കൈ കാപ്പനെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
8:14 PM
കടുത്തുരുത്തിയിൽ കടുത്ത മത്സരം
കടുത്തുരുത്തി മണ്ഡലത്തിൽ യുഡിഎഫിൻ്റെ മോൻസ് ജോസഫും, എൽഡിഎഫിൻ്റെ സ്റ്റീഫൻ ജോർജ്ജും തമ്മിൽ കടുത്ത മത്സരം. നേരിയ മേൽക്കൈ യുഡിഎഫിന്
8:11 PM
വൈക്കത്ത് ഇടതിന് മേൽക്കൈ
വൈക്കം മണ്ഡലത്തിൽ മേൽക്കൈ സി കെ ആശക്കെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.
8:11 PM
ഏറ്റുമാനൂരിൽ വാസവൻ മുന്നിൽ
ഏറ്റുമാനൂരിൽ വി എൻ വാസവൻ തന്നെ മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവ്വേ. ലതികാസുഭാഷ് കലാപവുമായി എത്തിയ മണ്ഡലത്തിൽ ഇടതിന് മേൽക്കൈയെന്ന് പ്രവചനം.