'രണ്ടില ജോസിന് നൽകരുത്, വിധി റദ്ദാക്കണം'; സുപ്രീം കോടതിയിൽ ജോസഫിന്റെ ഹർജി

By Web Team  |  First Published Mar 4, 2021, 12:16 PM IST

ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയിൽ  ജോസഫ് വിഭാഗം ആവശ്യപ്പെടും. 


ദില്ലി: കേരാളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നാണ് ആവശ്യം. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയിൽ  ജോസഫ് വിഭാഗം ആവശ്യപ്പെടും. 

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് പിജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. 

Latest Videos

ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് പി.ജെ.ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തി. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു. 

click me!