വനിതാ നേതാക്കൾ കളത്തിലിറങ്ങുന്നതിൽ സമസ്തയ്ക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ സമസ്തയ്ക്ക് ഇപ്പോൾ സ്ത്രീകളെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നാണ് പിന്നീട് ലീഗ് നേതൃത്വം വ്യക്തമാക്കിയത്.
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഡ്വ. നൂർബിന റഷീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ലീഗിന്‍റെ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃത്വം. നൂർബിനയ്ക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്നാണ് സൗത്ത് മണ്ഡലം കമ്മിറ്റി നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ തുടർനടപടികൾ എങ്ങനെ വേണമെന്ന് ആലോചിക്കാൻ നാളെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്.
25 വർഷത്തിന് ശേഷമാണ് ലീഗ് പട്ടികയിൽ ഒരു വനിത ഇടം പിടിക്കുന്നത്. ഇതിന് മുമ്പ് 1996-ൽ ഖമറുന്നീസ അൻവറാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ച വനിത. ലീഗ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഇതിന് മുമ്പ് ഇടം നേടിയ ഒരേ ഒരു വനിതയും ഖമറുന്നീസ അൻവറാണ്.
undefined
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം നൂർബിന റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.