നേരത്തേ പാർട്ടിയിൽ നിന്ന് ഔദ്യോഗിക അംഗത്വം രാജിവച്ചിരുന്നു വിജയൻ തോമസ്. വൈകിട്ട് ആറരയോടെ ദില്ലി അശോക റോഡിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ് അംഗത്വം സ്വീകരിച്ചത്.
ദില്ലി: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ചെയർമാനുമായ വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. വൈകിട്ട് ആറരയോടെ ദില്ലി അശോക റോഡിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ് അംഗത്വം സ്വീകരിച്ചത്. ബിജെപി വക്താവ് അരുൺ സിംഗാണ് വിജയൻ തോമസിന് അംഗത്വം നൽകിയത്. നേരത്തേ പ്രാഥമിക അംഗത്വവും, ഔദ്യോഗിക ചുമതലകളും വിജയൻ തോമസ് രാജിവച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയൻ തോമസ് ബിജെപി സ്ഥാനാർത്ഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിജയൻ തോമസ് ബിജെപിയിൽ എത്തുന്നത് വലിയ നേട്ടമെന്ന് ബിജെപി വക്താവ് അരുൺ സിംഗ് വ്യക്തമാക്കി. കോൺഗ്രസിന് അകത്ത് എന്താണ് നടക്കുന്നതെന്ന് പാർട്ടിയിലുളളവർക്ക് പോലും അറിയില്ലെന്നും, ഇനിയും നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തുവന്ന് ബിജെപിയിൽ ചേരുമെന്നും വിജയൻ തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
undefined
ജാതി രാഷ്ട്രീയത്തിനെതിരെയാണ് താൻ നില കൊണ്ടത്. എന്നാൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ ജാതിയും മതവും നോക്കിയാണ് സ്ഥാനങ്ങൾ നൽകുന്നതെന്നും ഇതിനെതിരെയാണ് തന്‍റെ നിലപാടെന്നും വിജയൻ തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ നേരത്തേ കോൺഗ്രസ് വിട്ടിരുന്നു. ചാലക്കുടി സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചാക്കോ. എന്നാൽ സീറ്റ് കിട്ടില്ലെന്നുറപ്പായി. തുടർന്ന്, ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് വാർത്താസമ്മേളനം നടത്തിയാണ് ചാക്കോ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.