ആലപ്പുഴയിൽ അപ്രതീക്ഷിത അട്ടിമറിക്ക് സാധ്യത; യുഡിഎഫ് നിലമെച്ചപ്പെടുത്തും, മുന്നേറ്റം എൽഡിഎഫിന് തന്നെ

By Web Team  |  First Published Apr 30, 2021, 9:00 PM IST

ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ചേർത്തല എന്നീ സീറ്റുകളിലാണ് സർവേ എൽഡിഎഫ് വിജയം പ്രവചിക്കുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ എന്നീ സീറ്റുകളിലാണ് യുഡിഎഫിന് ജയസാധ്യതയുള്ളത്. 


ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് മുതൽ ആറ് സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കാമെന്നാണ് പ്രവചനം. മൂന്ന് മുതൽ നാല് സീറ്റുകള് വരെ യുഡിഎഫിനും വിജയസാധ്യതയുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎക്ക് ഒരു സീറ്റ് പോരും ലഭിക്കില്ലെന്നും സർവേ പറയുന്നു. രണ്ട് സീറ്റുകളിൽ ഇരുമുന്നണികൾക്കും തുല്യജയസാധ്യതയാണ് സർവേ മുന്നിൽ കാണുന്നതെങ്കിലും രണ്ടിടത്തും എൽഡിഎഫിനാണ് നേരിയ മേൽക്കൈ പ്രവചിക്കുന്നത്. 

ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ചേർത്തല എന്നീ സീറ്റുകളിലാണ് സർവേ എൽഡിഎഫ് വിജയം പ്രവചിക്കുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ എന്നീ സീറ്റുകളിലാണ് യുഡിഎഫിന് ജയസാധ്യതയുള്ളത്. ആലപ്പുഴയിലും കുട്ടനാട്ടിലും അരൂരിലുമാണ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും രണ്ടിടങ്ങളിൽ യുഡിഎഫിന് നേരിയ മേൽക്കൈയുണ്ടെന്നാണ് സർവേ പറയുന്നത്. ആലപ്പുഴയിലും അരൂരിലുമാണ് യുഡിഎഫ് സ്ഥആനാര്ത്ഥികള് വിജയിക്കുമെന്ന് സർവ  പ്രവചിക്കുന്നത്. കുട്ടനാട്ടിൽ എൽഡിഎഫിനായിരിക്കുന്ന നേരിയ മേൽക്കൈ എന്നും സർവേ നിരീക്ഷിക്കുന്നു. 

Latest Videos

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഏഴ്-രണ്ട് ആയിരുന്നു എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ സീറ്റ് വിഭജനം. 2016 എത്തിയപ്പോൾ സീറ്റ് വിഭജനം എട്ട്-ഒന്ന് ആയി മാറി. ഉപ തെരഞ്ഞെടുപ്പ് വന്നപ്പോൾ യുഡിഎഫിനൊപ്പം ഒരു മണ്ഡലം കൂടി ചേർന്നു. ഈ കണക്ക് നോക്കുമ്പോൾ ജില്ലയിൽ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന് പറയാം. വലിയ കോട്ടകളിൽ അട്ടിമറി നടന്നു. എന്നാൽ, പ്രതീക്ഷ എല്ലാ മണ്ഡലങ്ങളിലും കടന്നുകയറാൻ സാധിക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

click me!