യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ബൽറാമിന് തിരിച്ചടിയുണ്ടായി. 3010 പോസ്റ്റൽ വോട്ടുകളുടെ കണക്ക് പുറത്ത് വിട്ടിട്ടില്ല. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളായ തിരുമിറ്റക്കോടിൻ്റെ ചില ഭാഗങ്ങളും നാഗലശ്ശേരിയുമാണ് ഇനി വോട്ടെണ്ണാൻ ബാക്കിയുണ്ട്.
പാലക്കാട്: തൃത്താലയിൽ ലീഡ് തിരിച്ചുപിടിച്ച് എം ബി രാജേഷ്. അവസാനം പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് 2571 വോട്ടിനാണ് എം ബി രാജേഷ് ലീഡ് ചെയ്യുന്നത്. ജനവിധി അംഗീകരിക്കുന്നുവെന്ന് ബൽറാം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ബൽറാമിന് തിരിച്ചടിയുണ്ടായി. 3010 പോസ്റ്റൽ വോട്ടുകളുടെ കണക്ക് പുറത്ത് വിട്ടിട്ടില്ല. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളായ തിരുമിറ്റക്കോടിൻ്റെ ചില ഭാഗങ്ങളും നാഗലശ്ശേരിയുമാണ് ഇനി വോട്ടെണ്ണാൻ ബാക്കിയുണ്ട്.
വി ടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്. 2011 ലാണ് വിടി ബല്‍റാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെടുത്തത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. 2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വി ടി ബൽറാം തോൽപിച്ചത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി.