ഇടുക്കി ജില്ലയിലെ അഞ്ച് സീറ്റിൽ രണ്ട് മുതൽ മൂന്ന് സീറ്റിൽ വരെ ഇരു മുന്നണിക്കും വിജയ സാധ്യത കൽപ്പിക്കുകയാണ് സര്‍വെ
തിരുവനന്തപുരം: രാഷ്ട്രീയ സമവാക്യങ്ങൾ ആകെ മാറി മറിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ജില്ലയാണ് ഇടുക്കി. മുന്നണി മാറി മത്സരിക്കുന്ന കേരളാ കോൺഗ്രസുകൾക്ക് അഭിമാന പോരാട്ടം. തോട്ടം മേഖലയിലെ പരമ്പരാഗത മേൽക്കൈ ചോര്‍ന്ന് പോകാതെ സൂക്ഷിക്കേണ്ടത് ഇടതുമുന്നണിയുടെ ബാധ്യത. ഉടമ്പൻ ചോലയിൽ മത്സരിക്കുന്ന എംഎം മണി . രാഷ്ട്രീയക്കാറ്റ് എങ്ങനെ വീശിയടിക്കുമെന്ന ആകാംക്ഷ ഏറെയുണ്ട് ഇടുക്കി ജില്ലയിൽ. ഫലമറിയാൻ മണിക്കൂറുകളെണ്ണി കാത്തിരിക്കുമ്പോൾ ഇടുക്കിയിലെ പോര് ഇഞ്ചോടിഞ്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വെ ഫലം പറയുന്നത്.
ഇടുക്കി ജില്ലയിലെ അഞ്ച് സീറ്റിൽ രണ്ട് മുതൽ മൂന്ന് സീറ്റിൽ വരെ ഇരു മുന്നണിക്കും വിജയ സാധ്യത കൽപ്പിക്കുകയാണ് സര്‍വെ. അതായത് ഷുവര്‍ സീറ്റ് ഒഴികെ മറ്റ് മൂന്ന് മണ്ഡലങ്ങളിലും മത്സരം ഒപ്പത്തിനൊപ്പമാണ്. എൽഡിഎഫ് 41 ശതമാനം വോട്ടും , യുഡിഎഫ് 40 ശതമാനം വോട്ടും എൻഡിഎ 16 ശതമാനം വോട്ടും മറ്റുള്ളവര്‍ 3 ശതമാനം വോട്ടും നേടാനിടയുണ്ടെന്നാണ് സര്‍വെ പ്രവചനം
undefined
പിജെ ജോസഫ് തൊടുപുഴയിലും ഉടുന്പൻചോലയിൽ എംഎം മണിയും മത്സരത്തിനിറങ്ങുന്ന ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിൽ രണ്ടിടത്ത് കേരളാ കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങൾ തമ്മിൽ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നുണ്ട്. മാത്രമല്ല മലയോരമേഖലയിൽ വേരോട്ടമുള്ള കേരളാ കോൺഗ്രസ് നിലപാട് മുന്നണികൾ മാറി മറിയുമ്പോൾ മറ്റ് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഫലത്തിൽ നിര്‍ണ്ണായകം ആയിരിക്കും.
ഇടുക്കി നിയോചകമണ്ഡലത്തിൽ റോഷി അഗസ്റ്റിനും ജോസഫ് ഗ്രൂപ്പിന് വേണ്ടി ഫ്രാൻസിസ് ജോര്ജ്ജും കളത്തിലുണ്ട്. ഉടുമ്പൻചോലയിൽ എംഎം മണിക്കെതിരെ ഇഎം അഗസ്തി, ഇഎസ് ബിജിമോൾ സിപിഎക്ക് വേണ്ടി നിലനിര്‍ത്തിയിരുന്ന മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുന്നത് വാഴൂര്‍ സോമൻ. അഞ്ഞൂറിൽ താഴെ മാത്രം വോട്ടിന് കഴിഞ്ഞ തവണ തോൽവിയറിഞ്ഞ സിറിയക് തോമസ് തന്നെ ഇത്തവണ മത്സരത്തിനെത്തുമ്പോൾ പീരുമേട് മണ്ഡലത്തിലെ ഫലവും ആകാംക്ഷ നിറഞ്ഞതാണ്.