'ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു, കസ്റ്റഡിയിലല്ല', മന്ത്രി ദുഷ്പ്രചാരണം അവസാനിപ്പിക്കമെന്ന് ഷിജു വർഗീസ്

By Web Team  |  First Published Apr 6, 2021, 9:04 AM IST

തന്റെ കാറിൽ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന രീതിയിൽ നടത്തിയ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ഷിജു വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 


കൊല്ലം: കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചുവെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ്. കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വെച്ചായിരുന്നു ആക്രമണം. ആരാണ് പിന്നിലെന്ന് അറിയില്ല. ഈ സംഭവത്തിന്മേൽ പരാതി നൽകാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തന്റെ കാറിൽ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന രീതിയിൽ നടത്തിയ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ഷിജു വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം, ഇംഎംസിസി ഡയറക്ടർ കസ്റ്റഡിയിലെന്ന് മന്ത്രി, തള്ളി പൊലീസ്

Latest Videos

undefined

നേരത്തെ സ്ഥാനാർത്ഥി കൂടിയായ ഇഎംസിസി ഡയറക്ടർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന് കുണ്ടറ എൽഡിഎഫ് സ്ഥാനാർത്ഥി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ഇന്നോവ കാറിൽ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും കാറിൽ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തുവെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തുടക്കം മുതൽ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. 

എന്നാൽ മന്ത്രിയുടെ വാദം തള്ളിയ പൊലീസ്, ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി  ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ഷിജുവിൻ്റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി. 

click me!