'അന്തിമ ഫലം അനുകൂലമാകും', സർവേ ഫലങ്ങൾ തള്ളി കോൺഗ്രസ് സ്ഥാനാർത്ഥികൾ

By Web Team  |  First Published May 1, 2021, 10:35 AM IST

ലൈഫ് മിഷന്‍ വിവാദം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി നേരിയ മേല്‍ക്കൈ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സര്‍വേ പ്രവചിക്കുന്നത്


തിരുവനന്തപുരം: ഇടത് മുന്നണിക്ക് തുടർ ഭരണം പ്രവചിച്ച ഏഷ്യാനെറ്റ് നൂസ് സിഫോർ സർവേ ഫലം തളളി യുഡിഎഫ് സ്ഥാനാർത്ഥികൾ. വടക്കാഞ്ചേരിയിൽ യുഡിഎഫ് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര പ്രതികരിച്ചു. മണ്ഡലത്തിൽ കടുത്ത മത്സരമാണെന്നത് സമ്മതിക്കുന്നു. എങ്കിലും അന്തിമ ഫലം തനിക്ക് അനുകൂലമാവുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര പറഞ്ഞു. 

ലൈഫ് മിഷന്‍ വിവാദം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി നേരിയ മേല്‍ക്കൈ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സര്‍വേ പ്രവചിക്കുന്നത്. ഇത് തള്ളിയ അനിൽ അക്കരെ അന്തിമ ഫലം വരുമ്പോൾ തനിക്ക് അനുകൂലമാകുമെന്നും കൂട്ടിച്ചേർത്തു. 

Latest Videos

കഴക്കൂട്ടത്ത് എൻഡിഎയ്ക്കും പിന്നിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ ഫലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ എസ് എസ് ലാൽ തള്ളി. വിജയ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് കഴക്കൂട്ടത്ത് മത്സരിച്ചതെന്നും താൻ മൂന്നാം സ്ഥാനത്ത് പോകുമെന്നത് ഒക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!