ഇത് ചരിത്ര വിജയം, 60000 കടന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ ശൈലജ, അരലക്ഷത്തിന് മുകളിൽ പിണറായി

By Web Team  |  First Published May 3, 2021, 12:14 AM IST

മട്ടന്നൂരിൽ നിന്ന് 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. 96129 വോട്ടുകളാണ് കേരളത്തിന്റെ ടീച്ചർ സ്വന്തമാക്കിയത്. അരലക്ഷം ഭൂരിപക്ഷം കടന്നാണ് പിണറായിയുടെ വിജയം


കണ്ണൂർ: ഭൂരിപക്ഷ നേട്ടത്തിലും റെക്കോർഡിട്ട് ഇടതുമുന്നണി. കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോർഡ് കെ കെ ശൈലജ സ്വന്തമാക്കി. മട്ടന്നൂരിൽ നിന്ന് 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. 96129 വോട്ടുകളാണ് കേരളത്തിന്റെ ടീച്ചർ സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിക്ക് 35166 വോട്ടാണ് നേടാനായത്. 

ഭൂരിപക്ഷ റെക്കോർഡിൽ രണ്ടാം സ്ഥാനവും ഇടതിനുതന്നെ. മുഖ്യമന്ത്രി പിണറായി വിജയനാണ് 50123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാമത്. 95522വോട്ടാണ് പിണറായിക്ക് ധർമ്മടത്തുനിന്ന് ലഭിച്ചത്. യുഡിഎഫിന്റെ രഘുനാഥിന് 45399 വോട്ടുകളാണ് ലഭിച്ചത്. 

Latest Videos

നേരത്തെയുള്ള റെക്കോർഡുകളാിൽ രണ്ടെണ്ണവും എൽഡിഎഫിന്റേതാണ്. 2006-ലെ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍നിന്ന് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ചന്ദ്രന്‍(47,671), 2005 കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍(45,865) എന്നിവർക്കായിരുന്നു റെക്കോർഡുകൾ. 2016-ല്‍ തൊടുപുഴയില്‍ നിന്ന് മത്സരിച്ച പി ജെ ജോസഫ് 45,587 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.  

2016 തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിൽ നിന്ന് മത്സരിച്ച ഇ പി ജയരാജൻ 43,381 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ നിന്ന് കെ കെ ശൈലജ 12,291 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 

click me!