പന്ത്രണ്ട് പഞ്ചായത്തുകളിലും പാലാ മുൻസിപ്പാലിറ്റിയിലും പരമാവധിയാളുകളെ നേരിൽ കാണുകയാണ് പദയാത്രയിലൂടെ ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാലായില്‍ വികസനം താൻ അട്ടിമറിച്ചെന്ന മാണി സി കാപ്പന്‍റെ ആരോപണത്തിന് ജോസിന് വ്യക്തമായ മറുപടിയുണ്ട്.
കോട്ടയം: പാലായില്‍ മാണി സി കാപ്പനെ നേരിടാൻ കാല്‍നട പ്രചാരണ ജാഥയുമായി ജോസ് കെ മാണി. പാലായിലെ വികസനം അട്ടിമറിച്ചെന്ന കാപ്പന്‍റെ ആരോപണത്തെ കെ എം മാണിയുടെ വികസന മാതൃക ഉയര്‍ത്തിക്കാട്ടിയാണ് ജോസ് കെ മാണി പ്രതിരോധിക്കുന്നത്.
പന്ത്രണ്ട് പഞ്ചായത്തുകളിലും പാലാ മുൻസിപ്പാലിറ്റിയിലും പരമാവധിയാളുകളെ നേരിൽ കാണുകയാണ് പദയാത്രയിലൂടെ ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാലായില്‍ വികസനം താൻ അട്ടിമറിച്ചെന്ന മാണി സി കാപ്പന്‍റെ ആരോപണത്തിന് ജോസിന് വ്യക്തമായ മറുപടിയുണ്ട്. ഇടത് മുന്നണിയിലെത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. മൂന്ന് മാസം കൊണ്ട് വികസനം എങ്ങനെ അട്ടിമറിക്കാനാണെന്ന് ജോസ് കാപ്പനോട് ചോദിക്കുന്നു.
കേരളാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തിലാണ് ജോസ് കെ മാണിയുടെ പദയാത്രയെങ്കിലും അണിയറയില്‍ ചരട് സിപിഎമ്മിന്‍റെ കൈയിലാണ്.
പാലാ നഗരത്തിനപ്പുറം മണ്ഡലത്തിന്‍റെ മലയോരമേഖലകളില്‍ കാപ്പന്‍റെ സ്വാധീനം ഇടത് ക്യാമ്പ് കുറച്ച് കാണുന്നില്ല. ഒപ്പം, ജയിച്ച മണ്ഡലം നിഷേധിച്ചത് കാപ്പന് സഹതാപമുണ്ടാക്കുമോ എന്ന ആശങ്കയുമുണ്ട്.