എം എം മണിയോട് തോൽവി സമ്മതിച്ചെന്നും നാളെ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിക്കുമെന്നും ഇ എം അഗസ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 20000 വോട്ടിന് തോറ്റാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു.
ഇടുക്കി: തല മൊട്ടയടിക്കുമെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇ എം അഗസ്തിയുടെ പ്രതികരണം. എം എം മണിയോട് തോൽവി സമ്മതിച്ചെന്നും നാളെ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിക്കുമെന്നും ഇ എം അഗസ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 20000 വോട്ടിന് തോറ്റാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു.
ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പൻചോല. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എം എം മണിക്ക് കഴിഞ്ഞു. എട്ട് റൗണ്ട് പൂർത്തിയായപ്പോൾ 25,793 ത്തിന്‍റെ ഭൂരിപക്ഷത്തില്‍ എ എം മണി വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവൻ ആണ്.
undefined
1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ അഗസ്തിയോടായിരുന്നു എം എം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പൻചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളിൽ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം.
Also Read: എല്‍ഡിഎഫ് കുതിക്കുന്നു, നാല്‍പ്പതില്‍ അധികം മണ്ഡലങ്ങളില്‍ ലീഡ്, കുമ്മനവും മുന്നില്‍ | Live Updates
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം: