പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ താക്കോൽ കാണാതായി. യുഡിഎഫ് ഏജന്റിനെ അറിയിക്കാതെ പെട്ടി പൊട്ടിച്ചെന്നാണ് ആക്ഷേപം ഉയരുന്നത്.
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിൽ തപാല്‍ വോട്ട് എണ്ണുന്നതിനെ ചൊല്ലി രൂക്ഷമായ തർക്കം തുടരുന്നു. പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ താക്കോൽ കാണാതായി. യുഡിഎഫ് ഏജന്റിനെ അറിയിക്കാതെ പെട്ടി പൊട്ടിച്ചെന്നാണ് ആക്ഷേപം ഉയരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് പോസ്റ്റൽ ബാലറ്റ് എണ്ണൽ നിർത്തിവച്ച് ഇവിഎം എണ്ണാൻ തുടങ്ങി.
മുസ്ലിം ലീഗിന്‍റെ സിറ്റിംഗ് എംഎല്‍എ കെ എം ഷാജിയാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലം തിരികെ പിടിക്കാൻ എൽഡിഎഫ് ഇറക്കിയത് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും യുവ നേതാവുമായ കെ വി സുമേഷിനെയാണ്. എസ് എഫ്ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന സുമേഷിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. കെ രഞ്ജിത്താണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.
undefined
ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ ആദ്യത്തെ സൂചനകള്‍ അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷാണ് മുന്നിലുള്ളത്. അവസാനം പുറത്തുവരുന്ന വിവരം അനുസരിച്ച് കെ വി സുമേഷ് 3973 വോട്ടിന് മുന്നിലാണ്.
Also Read: എല്‍ഡിഎഫ് കുതിക്കുന്നു, നാല്‍പ്പതില്‍ അധികം മണ്ഡലങ്ങളില്‍ ലീഡ്, കുമ്മനവും മുന്നില്‍ | Live Updates
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം: