86 പേരടങ്ങുന്ന പട്ടികയിൽ 25 വയസുമുതൽ 50 വയസുവരെയുള്ള 46 പേരാണ് ഇടംപിടിച്ചത്. 51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും 70 തിന് മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ 86 സീറ്റുകളിലെ സ്ഥാനാത്ഥി പട്ടികയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളായില്ല. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂര്‍കാവ് , കുണ്ടറ, തവനൂര്‍, പട്ടാമ്പി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഈ സീറ്റുകളിൽ വിശദമായ ചര്‍ച്ച ഇനിയും ആവശ്യമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡും കോൺഗ്രസ് കമ്മിറ്റിയും സ്ക്രീനീംഗ് കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
86 പേരടങ്ങുന്ന പട്ടികയിൽ 25 വയസുമുതൽ 50 വയസുവരെ പ്രായമുള്ള 46 പേരാണ് ഇടംപിടിച്ചത്. 51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും 70 തിന് മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു. 55 ശതമാനം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പട്ടികയാണ് കോൺഗ്രസിന്റേതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
undefined
ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 82 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു