സ്ഥാനാർത്ഥി പട്ടിക സോണിയക്ക് കൈമാറി, കെ ബാബുവിന് സീറ്റ്, പട്ടാമ്പിയും നിലമ്പൂരും വൈകും; പ്രഖ്യാപനം ഉച്ചയോടെ

By Web Team  |  First Published Mar 14, 2021, 8:29 AM IST

കെ മുരളീധരൻ്റെ പേര് നേമത്ത് അനുമതിക്കായി സോണിയ ഗാന്ധിക്ക് നൽകി. സംസ്ഥാന നേതാക്കൾ മുരളിയുടെ പേര് അംഗീകരിച്ചു. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. 


ദില്ലി: കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉച്ചയോടെയാകാൻ സാധ്യത. സോണിയ ഗാന്ധി പട്ടിക കണ്ട ശേഷമായിരിക്കും പ്രഖ്യാപനം. എഐസിസി വാർത്താക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനം നടത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഇതിനായി എഐസിസിയുടെ അനുമതി തേടിയിട്ടുണ്ട്. 

കെ മുരളീധരൻ്റെ പേര് നേമത്ത് അനുമതിക്കായി സോണിയ ഗാന്ധിക്ക് നൽകി. സംസ്ഥാന നേതാക്കൾ മുരളിയുടെ പേര് അംഗീകരിച്ചു. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. 

Latest Videos

undefined

നിലമ്പൂർ, പട്ടാമ്പി സീറ്റുകളിൽ പ്രഖ്യാപനം വൈകാനാണ് സാധ്യത. വി വി പ്രകാശിനെ മുല്ലപ്പള്ളി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിക്ക് തിരുവനന്തപുരത്ത്  വച്ചാണ് ചർച്ച. ആര്യാടൻ ഷൗക്കത്തിനെയും വിളിപ്പിച്ചിട്ടുണ്ട്.  ആറൻമുളയിൽ കെ ശിവദാസൻ നായരായിരിക്കും സ്ഥാനാർത്ഥി. 

കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ഇരുവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറും സ്ഥാനാർത്ഥിയാകും. പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും. 

click me!