ട്വൻ്റി - 20 പിടിക്കുക ആരുടെ വോട്ട് ? എറണാകുളത്തെ മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം

By Asianet Malayalam  |  First Published Apr 7, 2021, 1:47 PM IST

പുതുരാഷ്ട്രീയ പരീക്ഷണം ആരുടെ പ്രതീക്ഷകളെ തല്ലികെടുത്തുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ് എറണാകുളത്ത്. ട്വന്‍റി ട്വന്‍റിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാടിന് പുറമെ  നഗരമേഖലകളിലും ട്വന്‍റി ട്വന്‍റി നടത്തിയത് മുന്നണികൾക്കൊപ്പം നിൽക്കുന്ന പ്രചാരണം.


കൊച്ചി: എറണാകുളം ജില്ലയിലെ എട്ട് സീറ്റിൽ മത്സരിച്ച ട്വന്‍റി ട്വന്‍റിയുടെ സാന്നിദ്ധ്യം ഏത് രീതിയിൽ ബാധിക്കുമെന്നതിൽ മുന്നണികൾക്ക് ആശയക്കുഴപ്പം. യുഡിഎഫ് മേഖലകളിലാകും ട്വന്‍റി ട്വന്‍റി വോട്ട് നേടുകയെന്ന് പറയുന്പോഴും പെരുന്പാവൂർ ഉൾപ്പടെ ചതുഷ്കോണ മത്സരം നടന്ന മണ്ഡലങ്ങളിൽ എൽഡിഎഫിനും ആശങ്കയുണ്ട്. ട്വന്‍റി ട്വന്‍റി മത്സരരംഗത്തില്ലെങ്കിൽ എറണാകുളം ജില്ലയിലെ 14 സീറ്റും യുഡിഎഫ് വിജയിച്ചേനെ എന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു.

പുതുരാഷ്ട്രീയ പരീക്ഷണം ആരുടെ പ്രതീക്ഷകളെ തല്ലികെടുത്തുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ് എറണാകുളത്ത്. ട്വന്‍റി ട്വന്‍റിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാടിന് പുറമെ  നഗരമേഖലകളിലും ട്വന്‍റി ട്വന്‍റി നടത്തിയത് മുന്നണികൾക്കൊപ്പം നിൽക്കുന്ന പ്രചാരണം. 2016ൽ 80ശതമാനം കടന്ന എറണാകുളം ജില്ലയിലെ പോളിംഗ് പോസ്റ്റൽ വോട്ടുകൾ കൂടി ഉൾപ്പെടുന്പോഴും 75ശതമാനത്തിനടുത്ത് എത്തിയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ട്വന്‍റിക്ക് ട്വന്‍റിക്ക് അനുകൂലമായ നിശബ്ദ തരംഗമെന്ന സാധ്യത യുഡിഎഫ് തള്ളുന്നത്.

Latest Videos

അതേസമയം കൊച്ചി,തൃക്കാക്കര,കുന്നത്തുനാട് മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി ഉയർത്തിയ വെല്ലുവിളിയെ മുന്നണിയും തള്ളുന്നില്ല. ജില്ലയിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മത്സരിച്ച പെരുന്പാവൂരിലാണ് ട്വന്‍റി ട്വന്‍റിയുടെ സാന്നിദ്ധ്യം എൽഡിഎഫിൽ തലവേദനയാകുന്നത്. സിപിഎം പാർട്ടി വോട്ടുകൾ പെട്ടിയിൽ വീണോ എന്നതിനെ ചൊല്ലിയാണ് ചർച്ചകൾ. ജയ പ്രതീക്ഷകൾ പങ്ക് വയ്ക്കുന്നുണ്ടെങ്കിലും വിചാരി അത്ര പോളിംഗ് ഉയരാത്തത് ട്വന്‍രി ട്വന്‍റിക്കും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

click me!