മന്ത്രിസ്ഥാനത്തെച്ചൊല്ലി എൻസിപിയിൽ തർക്കത്തിന് സാധ്യത; കരുനീക്കങ്ങളുമായി എ കെ ശശീന്ദ്രനും തോമസ് കെ തോമസും

By Web Team  |  First Published May 4, 2021, 6:29 PM IST

മുൻ മന്ത്രി എ കെ ശശീന്ദ്രനും, കുട്ടനാട്ടിൽ നിന്നും ജയിച്ച തോമസ് കെ തോമസുമാണ് ഇത്തവണ എൻസിപിയുടെ എംഎൽഎമാർ. കഴിഞ്ഞ തവണ ഒരു മന്ത്രി സ്ഥാനമാണ് എൻസിപിക്ക് ഉണ്ടായിരുന്നത്. ഇത്തവണയും അതിന് മാറ്റം വരാനിടയില്ല. 


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ എൻസിപിയുടെ മന്ത്രിയെ ചൊല്ലി തർക്കത്തിന് സാധ്യത. മന്ത്രി സ്ഥാനത്തിനായി എ. കെ ശശീന്ദ്രനും തോമസ് കെ തോമസും കരുനീക്കങ്ങൾ തുടങ്ങി.

മുൻ മന്ത്രി എ കെ ശശീന്ദ്രനും, കുട്ടനാട്ടിൽ നിന്നും ജയിച്ച തോമസ് കെ തോമസുമാണ് ഇത്തവണ എൻസിപിയുടെ എംഎൽഎമാർ. കഴിഞ്ഞ തവണ ഒരു മന്ത്രി സ്ഥാനമാണ് എൻസിപിക്ക് ഉണ്ടായിരുന്നത്. ഇത്തവണയും അതിന് മാറ്റം വരാനിടയില്ല. ചർച്ചകൾ തുടങ്ങിപ്പോൾ തന്നെ മന്ത്രി സ്ഥാനത്തിന് പരിഗണിക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷൻറെ വീട്ടിലെത്തി. തോമസ് ചാണ്ടിയെ രാജി വയ്പ്പിച്ച് ശശീന്ദ്രന് നൽകിയ മന്ത്രി സ്ഥാനം കിട്ടണമെന്നാണ് ആവശ്യം.

Latest Videos

മന്ത്രി പദത്തിനായി ഇരു പക്ഷവും ചരടു വലികൾ തുടങ്ങിയതോടെ വരും ദിവസങ്ങളിൽ തർക്കം മറ നീക്കി പുറത്തു വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ എൻസിപി കേന്ദ്ര നേതൃത്വത്തിൻറയും പിണറായി വിജയൻറയും പിന്തുണ നേടാനാണ് ഇരുവിഭാഗത്തിൻറെയും ശ്രമം. പുതുമുഖങ്ങൾ മതിയെന്ന് പിണറായി തീരുമാനിച്ചാൽ തങ്ങൾക്കാണ് ആനുകൂല്യമെന്നാണ് തോമസ് കെ തോമസിനെ അനുകൂലിക്കുന്നവർ കരുതുന്നത്. എന്നാൽ മന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് ശശീന്ദ്രൻ വിഭാഗം. 

click me!