മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ

By Web Team  |  First Published Apr 7, 2021, 9:11 AM IST

മഞ്ചേശ്വരത്ത് നല്ല മാർജിനിൽ ജയിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടർമാർ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോൽപ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി.


കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച മാർജിനിൽ മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്തുണ്ടായ റെക്കോർഡ് പോളിംഗ് ബിജെപിക്ക് അനുകൂലമായി വരും. ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർധന ശുഭസൂചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേമം അടക്കം തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

സുരേന്ദ്രൻ്റെ വാക്കുകൾ - 

Latest Videos

undefined

മഞ്ചേശ്വരത്ത് നല്ല മാർജിനിൽ ജയിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടർമാർ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോൽപ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി. പിന്നെ മോദി സർക്കാരിനുള്ള പിന്തുണയും സമീപസ്ഥലമായമംഗലാപരുത്ത് ഇക്കാലയളവിലുണ്ടായ വികസനവും വോട്ടർമാരെ സ്വാധീനിക്കും. 

മുസ്ലീം ലീഗ് മേഖലകളേക്കാൾ കൂടുതൽ പോളിംഗ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. ചിലയിടത്ത് ക്രോസ്സ് വോട്ടിംഗ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് ഗ്രൌണ്ട് റിപ്പോർട്ട്. നേമം നല്ല ഭൂരിപക്ഷത്തിൽ ബിജെപിക്ക് ജയിക്കും ഇതോടൊപ്പം തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ജയിച്ച് ബിജെപി കുതിക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കുന്ന സ്ഥിതിയാണുള്ളത്. 

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ല. കേരളത്തിൻ്റെ ഗതി നിർണയിക്കുന്ന ശക്തിയായി എൻഡിഎ മാറും. ഒരു തൂക്കുമന്ത്രിസഭയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 30 -35 മണ്ഡലങ്ങളിൽ തീപ്പാറുന്ന പോരാട്ടമാണ് എൻഡിഎ നടത്തിയത്. ശക്തമായ മൂന്നാം മുന്നണിയായി എൻഡിഎ മാറും. 
 

click me!