മൂന്നാം നാൾ തെരഞ്ഞെടുപ്പ് ഫലം വരികയാണ്. തുടർഭരണം തന്നെയാണോ പ്രതീക്ഷിക്കുന്നത്? ചിരിയോടെ തുടങ്ങിയ മറുപടി. 'അതിനെപറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' - എന്ന് മറുപടി.
തിരുവനന്തപുരം: 'തുടർ ഭരണം ഉണ്ടാകുമോ അതു തന്നെയാണോ സർക്കാർ പ്രതീക്ഷിക്കുന്നത്?' കൊവിഡ് കണക്കും പ്രതിസന്ധിയും മുന്നൊരുക്കവും വിശദീകരിച്ച് അതുസംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകൻറെ ഈ ചോദ്യം.
അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി. 'അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' - എന്ന് മറുപടി.
undefined
മൂന്നാം തിയതി തമ്മിൽ കാണാമെന്നും മാധ്യമപ്രവർത്തകരോടായി പറഞ്ഞുനിർത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു. വാക്സീൻ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച പണമെവിടെയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചത് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനോടും തനത് ശൈലിയിലായിരുന്നു മുഖ്യൻ മറുപടി പറഞ്ഞത് ' പണമെവിടെ എന്ന് ചോദിച്ചാൽ!, ആവശ്യമുള്ളപ്പോൾ പണം വരും, അതു തന്നെയാണ് മറുപടി' മുഖ്യമന്ത്രി പറഞ്ഞുനിർത്തി.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona