വർഗീയ പാർട്ടിയെന്ന ദുഷ്പേരുമായി കേരളത്തിൽ കളം പിടിക്കാനാകില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ബിജെപിയുടെ നീക്കം. ഇ ശ്രീധരനും ജേക്കബും തോമസും അടക്കമുളള ആളുകൾ പാർട്ടിയിലേക്ക് വന്നതോടെ ആ ദുഷ്പേര് മാറുമെന്ന കണക്കുകൂട്ടിലാണിത്.
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുസമ്മതരെ കളത്തിലിറക്കി വർഗീയ പാർട്ടിയെന്ന ദുഷ്പേര് മാറ്റാൻ ബിജെപി നീക്കം. ഇ ശ്രീധരനും ജേക്കബ് തോമസിനും പിന്നാലെ കൂടുതൽ പ്രമുഖരെ ക്യാമ്പിലെത്തിക്കാനാണ് ചർച്ചകൾ തുടരുന്നത്. ഇതുവഴി ക്രൈസ്തവ സഭകളടക്കം മറ്റു മതവിഭാഗങ്ങളിലേക്ക് സ്വാധീനം ഉറപ്പിക്കാമെന്നും കണക്കുകൂട്ടുന്നു.
വർഗീയ പാർട്ടിയെന്ന ദുഷ്പേരുമായി കേരളത്തിൽ കളം പിടിക്കാനാകില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ബിജെപിയുടെ നീക്കം. ഇ ശ്രീധരനും ജേക്കബും തോമസും അടക്കമുളള ആളുകൾ പാർട്ടിയിലേക്ക് വന്നതോടെ ആ ദുഷ്പേര് മാറുമെന്ന കണക്കുകൂട്ടിലാണിത്. കെ സുരേന്ദ്രന്‍റെ നയിക്കുന്ന വിജയയാത്ര എറണാകുളത്തെത്തുമ്പോൾ പൊതുരംഗത്തെ കൂടുതൽ പ്രമുഖർ പാർടിയിലേക്കെത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചാലും ഇല്ലെങ്കിലും ഇ ശ്രീധരനേയും ജേക്കബ് തോമസിനേയും പോലുളളവരെ സംസ്ഥാനത്തുടനീളം താര പ്രചാരകരാക്കും. അതുവഴി ജനസമ്മിതി വർധിപ്പിക്കാമെന്നുമാണ് ബിജെപി കണക്കുകൂട്ടന്നകത്
വിവിധ ക്രൈസ്തവ സഭകളുമായുളള ബന്ധം മെച്ചപ്പെടുത്തിയാലേ പാർട്ടിക്ക് കേരളത്തിൽ പച്ചപ്പുണ്ടാകൂ എന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് യാക്കോബായ - ഓർത്തഡോക്സ് പളളിത്തർക്കത്തിലടക്കം പ്രധാന മന്ത്രിയടക്കമുളളവർ നേരിട്ട് ഇടപെട്ടത്. കെ സുരന്ദ്രന്‍റെ വിജയ യാത്ര മധ്യകേരളത്തിലൂടെ കടന്നുപോകുമ്പോൾ ക്രൈസ്തവ സഭാധ്യക്ഷൻമാർ അടക്കമുളളവരെ കാണുന്നുണ്ട്. ക്രൈസ്തവ നേതൃത്വത്തെ പാട്ടിലാക്കാൻ ഓപറേഷൻ വൈറ്റ് സ്റ്റാർ എന്ന പേരിലാണ് ഈ നീക്കങ്ങൾ.