എൽഡിഎഫ് വിടേണ്ടെന്ന തീരുമാനം ശരിയെന്ന് തെളിഞ്ഞെന്ന് ശശീന്ദ്രൻ; പീതാംബരൻ മാസ്റ്ററെ വിമർശിച്ച് രാജൻ മാസ്റ്റർ

By Web Team  |  First Published May 4, 2021, 4:12 PM IST

മാണി സി കാപ്പന്റെ വിജയത്തെ കുറിച്ച് പീതാംബരൻ മാസ്റ്റർ പറഞ്ഞ കാര്യം ശരിയായില്ലെന്ന് എൻസിപി വൈസ് പ്രസിഡന്റ് രാജൻ മാസ്റ്റർ തുറന്നടിച്ചു


കോഴിക്കോട്: പാലാ സീറ്റ് തർക്കത്തിൽ എൽഡിഎഫ് വിടേണ്ടെന്ന എൻസിപി തീരുമാനം ശരിയെന്ന് തെളിഞ്ഞെന്ന് എകെ ശശീന്ദ്രൻ. എംഎൽഎ ആയി വിജയിച്ച ആർക്കും മന്ത്രി ആകാനുള്ള ആഗ്രഹം കാണുമെന്നും അദ്ദേഹം തോമസ് കെ താമസിനെതിരെ ഒളിയമ്പെയ്ത് പറഞ്ഞു. അതേസമയം പാലായിലെ മാണി സി കാപ്പന്റെ വിജയത്തെ വെള്ളപൂശാനുള്ള പീതാംബരൻ മാസ്റ്ററുടെ ശ്രമം അപലപനീയമെന്ന് പാർട്ടി ഉപാധ്യക്ഷനായ രാജൻ മാസ്റ്റർ വിമർശിച്ചു.

മന്ത്രിയാരെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് ശശീന്ദ്രൻ പറഞ്ഞു. ഇതുവരെ അത് സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയിട്ടില്ല. എൽഡിഎഫ് തീരുമാനം വന്ന ശേഷമേ ഇക്കാര്യത്തിൽ എൻസിപിയിൽ ചർച്ച തുടങ്ങൂ. തോമസ് കെ തോമസ് മന്ത്രിയാകാൻ ആഗ്രഹം അറിയിച്ചതിനെ കുറിച്ച് അറിയില്ല. മാണി സി കാപ്പൻ പാർട്ടി വിട്ട സമയത്ത് മുന്നണി വിടേണ്ടെന്ന് പാർട്ടി എടുത്ത നിലപാട് എൽഡിഎഫിന്റെ വലിയ വിജയത്തിലൂടെ ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

മാണി സി കാപ്പന്റെ വിജയത്തെ കുറിച്ച് പീതാംബരൻ മാസ്റ്റർ പറഞ്ഞ കാര്യം ശരിയായില്ലെന്ന് എൻസിപി വൈസ് പ്രസിഡന്റ് രാജൻ മാസ്റ്റർ തുറന്നടിച്ചു. പീതാംബരൻ മാസ്റ്ററുടേത് വ്യക്തിപരമായ പരാമർശമാണ്. എൻസിപി നിലപാട് ശരിവെക്കുന്നതാണ് ഇടതുപക്ഷത്തിന്റെ ഉജ്ജ്വല വിജയം. എൽഡിഎഫിലെ ഘടക കക്ഷി നേതാവിന്റെ തോൽവിയെ കുറിച്ചുള്ള പീതാംബരൻ മാസ്റ്റർ പറഞ്ഞത് ദു:ഖകരമായ കാര്യമാണ്. ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ച മാണി സി കാപ്പനെ വെള്ളപൂശാനുള്ള ശ്രമം അപലപനീയമാണെന്നും രാജൻ മാസ്റ്റർ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!