പ്രതിഷേധം ഉയര്‍ന്ന സാഹര്യത്തിൽ കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് കബീര്‍.
കൊച്ചി: കളമശ്ശേരി സീറ്റിനെ ചൊല്ലി മുസ്ലീം ലീഗിൽ കലാപം. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് മങ്കട എംഎൽഎ ടി ഇ അഹമ്മദ് കബീർ ആവശ്യപ്പെട്ടു. കളമശ്ശേരിയിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അസാധാരണ സാഹചര്യങ്ങളാണ് എറണാകുളം ജില്ലാ മുസ്ലീം ലീഗിലുള്ളത്. വി കെ ഇബ്രാഹീംകുഞ്ഞിൻ്റ മകൻ അബ്ദുൽ ഗഫൂറിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ നൂറ് കണക്കിന് പ്രവർത്തകർ മങ്കട എം എൽ എയായ ടി എ അഹമ്മദ് കബീറിൻ്റെ വീട്ടിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ജിലാ ലീഗ് പ്രസിഡൻ്റ് കെ എം അബ്ദുൽ മജീദിൻ്റ നേതൃത്വത്തിലായിരുന്ന യോഗം. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യവുമായി മങ്കട എംഎൽഎ ടി ഇ അഹമ്മദ് കബീർ രംഗത്തെത്തിയിരിക്കുന്നത്.
മങ്കടയില്‍ നിന്ന് തന്നെ മാറ്റേണ്ട ഒരു സാഹര്യവും ഉണ്ടായിരുന്നില്ലെന്ന് അഹമ്മദ് കബീർ തുറന്നടിച്ചു. കളമശ്ശേരിയില്‍ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് സംസ്ഥാന നേത്യത്യത്തോട് ഇന്ന് രാവിലെ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.