സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നപ്പോൾ ഗൂഢാലോചന വ്യക്തമായിയെന്നും എ കെ ബാലൻ. സുകുമാരൻ നായർ പറഞ്ഞാല്‍ സാധാരണ നായന്മാർ കേൾക്കില്ലെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്: എൻഎസ്എസിനെതിരെ കടുത്ത ആക്രമണവുമായി സിപിഎം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ കെ ബാലൻ രംഗത്തെത്തി. സുകുമാരൻ നായർ ചെയ്തത് ചതിയാണ്. പ്രസ്താവന ഞെട്ടിച്ചുവെന്നും യുഡിഎഫ് കരുതിവെച്ച ബോംബ് ഇതായിരുന്നുവെന്നും ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു.
സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നപ്പോൾ ഗൂഢാലോചന വ്യക്തമായിയെന്നും എ കെ ബാലൻ പ്രതികരിച്ചു. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരൻ നായർ ഇത് ചെയ്തത്. സുകുമാരൻ നായർ പറഞ്ഞാലുടൻ സാധാരണ നായന്മാർ കേൾക്കുമെന്ന് കരുതണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.
undefined
സുകുമാരൻ നായർക്കെതിരെ വിമര്‍ശനവുമായി വിജയരാഘവനും രംഗത്തെത്തി. സുകുമാരൻ നായർ പറഞ്ഞത് ആ സമുദായം കേൾക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. സുകുമാരൻ നായരുടേത് സമുദായ നേതാവിൻ്റെ നിലപാടല്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു. സുകുമാരൻ നായരുടെ പ്രസ്താവന ജനങ്ങളുടെ യുക്തിയെ പരിഹസിക്കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.