ഫാൽക്കേ പുരസ്കാരം രജനീകാന്ത് അർഹിക്കുന്നത്; പിണറായി വിജയന്റെ പ്രവർത്തനങ്ങൾ ആകർഷിച്ചുവെന്നും കമൽഹാസന്‍

By Web Team  |  First Published Apr 3, 2021, 3:37 PM IST

ശിവാജി ​ഗണേശനും എംജിആറിനും ശേഷം തമിഴ്സിനിമയിൽ പുതുവഴി വെട്ടിത്തുറന്ന കമലഹാസൻ, രജനീകാന്തിനൊപ്പം വെന്നിക്കൊടി പാറിച്ച കമലഹാസൻ. രാഷ്ട്രീയത്തിലും പുതിയ പരീക്ഷണങ്ങളുമായി ഇത്തവണ, പുതിയൊരു ശക്തികേന്ദ്രമായി മക്കൾ നീതി മയ്യം മാറുമോ എന്ന് ദിവസങ്ങൾക്കകം അറിയാനാകും. ഉലകനായകന്റെ മനസ്സിൽ എന്താണ്? ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്...
 


ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് തന്നേക്കാൾ അർ​ഹത രജനീകാന്തിന് തന്നെയെന്ന് കമലാഹാസൻ. എന്നാൽ ഈ സമയത്തെ പുരസ്കാര പ്രഖ്യാപനത്തിന് കാരണം രാഷ്ട്രീയമാകാമെന്ന് കമലഹാസൻ പറഞ്ഞു. തമിഴ്നാട്ടിൽ ഇടതുപാർട്ടികളും കോൺ​ഗ്രസും തന്നെ വില കുറച്ചു കണ്ടു. കേരളത്തിൽ പിണറായി വിജയന്റെ നിലപാട് ഏറെ ആകർഷിച്ചുവെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കമലഹാസൻ വ്യക്തമാക്കി. 

ശിവാജി ​ഗണേശനും എംജിആറിനും ശേഷം തമിഴ്സിനിമയിൽ പുതുവഴി വെട്ടിത്തുറന്ന കമലഹാസൻ, രജനീകാന്തിനൊപ്പം വെന്നിക്കൊടി പാറിച്ച കമലഹാസൻ. രാഷ്ട്രീയത്തിലും പുതിയ പരീക്ഷണങ്ങളുമായി ഇത്തവണ, പുതിയൊരു ശക്തികേന്ദ്രമായി മക്കൾ നീതി മയ്യം മാറുമോ എന്ന് ദിവസങ്ങൾക്കകം അറിയാനാകും. ഉലകനായകന്റെ മനസ്സിൽ എന്താണ്? ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്...

Latest Videos

undefined

അങ്ങ് പ്രചാരണതിരക്കിലാണ് കാലിന് പരിക്കുണ്ടെന്നും കേട്ടിരുന്നു? 

നേരത്തെ ഒരു സർജറി കഴിഞ്ഞതാണ്. ആൾക്കൂട്ടത്തിൽ ആൾക്കാർ കയറി ചവിട്ടി, കുറച്ച് വേദനയുണ്ട്, അത്രയേയുള്ളൂ. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ന​ഗര മേഖലയിൽ മക്കൾ നീതി മയ്യം വലിയ മുന്നേറ്റം നേടിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം നോക്കുമ്പോളും പർട്ടിയുടെ മുഖമായി കമലഹാസൻ ​​ഗ്രാമീണ മേഖലകളിലേക്കും പ്രചരണ ശ്രദ്ധിക്കുന്നതായി കണ്ടും. ​ഗ്രാമീണ മേഖലകളിൽ അങ്ങ് ചെന്നപ്പോൾ മനസ്സിലായതെന്താണ്?

അവർക്ക് മാറ്റം വേണം എന്ന് മനസ്സിലായി. ലൈക്കബിലിറ്റി എന്നത് വോട്ടബിലിറ്റി ആയി മാറാൻ കാത്തിരിക്കുകയാണ്. അതെത്രത്തോളം വിജയം കിട്ടും എന്നുള്ളതാണ്. കിട്ടും എന്ന് ഉറപ്പായി. പക്ഷേ എത്രത്തോളം പേഴ്സന്റേജ്, അത് മതിയാകുമോ എന്നുള്ളതാണ്. 

സിനിമയിൽ അങ്ങ് സകലകലാവല്ലഭനാണ്. രാഷ്ട്രീയത്തിൽ എന്തൊക്കെ പറഞ്ഞാലും ഒരു പുതിയ പരീക്ഷണമാണ്. കാലങ്ങളായി ഇവിടെ ഭരിക്കുന്ന ദ്രാവിഡ പാർട്ടികൾ അവർക്ക് ബദലായി മക്കൾ നീതി മയ്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ, എന്താണ് പുതിയതായി ജനങ്ങൾക്ക് നൽകാനുള്ളത്? അവർ മാറി ചിന്തിക്കണം എന്ന് പറയാൻ എന്താണുള്ളത്?

മാറിചിന്തിക്കണം എന്ന് പറയാനുള്ള എല്ലാ സാക്ഷ്യങ്ങളും കിടപ്പുണ്ട് സ്ട്രീറ്റിൽ. യൂ കാൻ സീ,  ബേസിക് അമിനിറ്റീസ് വരെ ചെയ്യാൻ സാധിക്കാത്ത ​ഗവൺമെന്റാണ് രണ്ടുപേരും. ഈ ക്ഷീണം എന്നുള്ളത് വളരെ പ്രകടമാണ്, വർഷങ്ങളായുള്ള അശ്രദ്ധ കൊണ്ടുവരുന്നതാണ്. പെട്ടെന്ന്, ഓവർറേറ്റ് വരുന്ന, സുനാമി പോലെയല്ല ഇത്. പതുക്കെ ഉണ്ടായ ഒരു ​ഗതികേടാണ്. എല്ലാ സ്ഥലത്തും കോയമ്പത്തൂർ മാത്രമല്ല, പരമകുടി അങ്ങനെയാണ്. ഇറ്റ്സ് എ സ്മോൾ ടൗൺ. അവിടെയുള്ള അതേ പ്രോബ്ളങ്ങളാണ് എല്ലാ സ്ഥലത്തുമുള്ളത്. കുടിക്കാൻ വെള്ളമില്ല. സിവിക് അമിനീറ്റിസ് എന്ത് ചെയ്ത് തരണം അതൊന്നും ചെയ്തിട്ടില്ല ​ഗവൺമെന്റ്. അതിനുളള ചെലവ് കണക്ക് മാത്രം എഴുതിക്കൊടുക്കുന്നുണ്ട്. അതിപ്പോൾ അവർ മനസ്സിലാക്കി വരുന്നുണ്ട്. 

പ്രീപോൾ സർവ്വേ നോക്കുമ്പോൾ ഡിഎംകെയ്ക്ക് ഫേവറായിട്ട് പറയുന്നു. ​ഗ്രൗണ്ട് ലെവലിൽ അങ്ങ് പ്രചരണത്തിന് പോയപ്പോൾ അതിനൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്. 

മുഖ്യമന്ത്രി ആകാനുള്ള പ്രയത്നത്തിലാണ് എന്ന് അങ്ങ് വ്യക്തമാക്കിയിരുന്നു. പക്ഷേ തെര‍ഞ്ഞെടുപ്പിന് അവസാനഫലം വരുമ്പോൾ അധികാരത്തിലെത്തണമെങ്കിൽ ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണക്കാതിരിക്കാൻ പറ്റില്ല. അങ്ങനെയുണ്ടാകുമോ?

പറ്റില്ല എന്നൊന്നും ഇല്ല എന്നുള്ളതാണ്. നമുക്ക് പിടിച്ചു നിൽക്കാം. ഐഡിയോളജി, പിന്നെ  നമ്മൾ പറഞ്ഞ കാര്യം എങ്ങനെയെങ്കിലും ഇവിടെ ജീവിക്കുക എന്നുള്ളതല്ല. ദേർ ഈസ് എ പർപ്പസ് ഫോർ അസ് ടു ബി ഹിയർ. ആന്റ് ദേർ ഈസ് എ പർപ്പസ് ഞങ്ങൾ വേണ്ട എന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. ആ റീസൺ മാറിയിട്ടില്ലാതിരിക്കുമ്പോൾ ഹൗ കാൻ ഐ ​ഗോ ആന്റ് ഷേക്ക്ഹാൻഡ്സ്? 

അതായത് അങ്ങ് കോയമ്പത്തൂരിൽ നിന്ന് നിയമസഭയിൽ മത്സരിച്ച് വിജയിക്കുന്നു, അങ്ങ് സഭയിലെത്തുന്നു, ഓപ്പോസിഷൻ ആയി നിൽക്കേണ്ടി വന്നാലോ? അങ്ങനെ മാത്രം ഒറ്റക്ക് നിൽക്കുമോ?

ഒറ്റക്ക് നിൽക്കും. ഞാൻ ഒറ്റക്കല്ലേ എപ്പോഴും നിൽക്കുന്നത്? ആത്മവിശ്വാസമുണ്ടെങ്കിൽ ഒറ്റക്ക് നിന്നാലും കുഴപ്പമില്ല. 

വിജയകാന്ത് ഒറ്റക്ക് മത്സരിച്ചെങ്കിലും അദ്ദേഹത്തിന് ഒരു സഖ്യത്തിലേക്ക് പോകേണ്ടി വന്നു. കാലം അങ്ങനെ തെളിയിച്ചു. അങ്ങേക്ക് വരുംവർഷങ്ങളിലെങ്കിലും ഒരു പക്ഷേ ഒരു അലയൻസ് വേണ്ടി വരില്ലേ? ഒറ്റക്കെത്ര കാലം നിൽക്കേണ്ടി വരും?

അത് വരും വർഷങ്ങളിലെ കാര്യമല്ലേ? ഇപ്പോഴേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ? എന്റെ എനർജി, വിൽ, പാർട്ടി സപ്പോർട്ട് കിട്ടുന്നുണ്ട്. ഇപ്പോൾ പിടിച്ചു നിൽക്കുന്നതാണ് നല്ലത്. തന്നെയുമല്ല, ഞാൻ വാശി പിടിക്കുന്നതല്ല. ഇറ്റ്സ് ആൻ ഐഡിയോളജി. നതിം​ഗ് റോം​ഗ് വിത്ത് ദാറ്റ്. 

അങ്ങ് എതിർക്കുന്നത് ദ്രാവിഡ പാർട്ടികളെയാണോ? അതോ ബിജെപിയെ  ആണോ? യഥാർത്ഥത്തിൽ ആരാണ് ശത്രു?

ഞാനാദ്യം ചിന്തിക്കുന്നത് തമിഴ്നാടിനെക്കുറിച്ചാണ്. അതിന് ശേഷമാണ് രാജ്യത്തെക്കുറിച്ച്. തമിഴ്നാട്ടിൽ രണ്ട് പാർട്ടികളും, ദ്രാവിഡപാർട്ടികളാണ്. രാജ്യത്ത് നോക്കുമ്പോൾ അത് ബിജെപിയാണ്. ആ ക്ലാരിറ്റിയുണ്ട്.

ഡിഎംകെയാണോ അണ്ണാ ഡിഎംകെ ആണോ?

രണ്ടുപേരും ഒരേ ജനറ്റിക്സാണ്. രണ്ടുപേരും അതു തന്നെയാണ്. 

ഒരുപക്ഷേ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വന്നിരുന്നെങ്കിൽ, പിൻമാറ്റം നടത്തിയില്ലായിരുന്നെങ്കിൽ, കമലഹാസൻ-രജനി കോംബോ അത്ഭുതം സൃഷ്ടിക്കുമായിരുന്നു?

വാട്ട് ഇഫ് ആണ്. വാട്ട് ഇഫ് പറയുന്നത് എളുപ്പമാണ്. എന്നാൽ നടന്നില്ല. അപ്പോൾ അതിനെക്കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. 

ഏതാനും മാസങ്ങൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയം ചർച്ചയായിരുന്നോ? 

അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇനി അതിലില്ല എന്ന്. സാധാരണ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്ന അത്രമാത്രം തന്നെയേ സംസാരിച്ചുള്ളൂ. 

ദ്രാവിഡ രാഷ്ട്രീയത്തിൽ വൻതോതിൽ വേരുറപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്. രജനിയുമായി ചർച്ചക്ക് ശ്രമിച്ചു. പക്ഷേ അത് അവസാനം വിജയിച്ചില്ല. പുതുച്ചേരിയിലെ സർക്കാർ വീഴ്ചയെല്ലാം നമ്മൾ കണ്ടതാണ്. മാഹിയിലെ സ്വതന്ത്ര എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു പണം ഓഫർ വന്നിരുന്നു എന്ന്. സർക്കാരിന്റെ പിന്തുണ പിൻവലിക്കാൻ. ഒരു പക്ഷേ ബിജെപി രജനി, ഒപ്പം കമലിനെയും വലിയൊരു തുറുപ്പു ചീട്ടായിട്ട് കാണുന്നുണ്ട്. എപ്പോഴെങ്കിലും അങ്ങയുമായി ചർച്ച നടത്താൻ ബിജെപി അങ്ങനെ സമീപിച്ചിരുന്നോ?

ഇല്ല. അവർ എന്നെ സമീപിച്ചിട്ടില്ല. കാശു കൊടുത്തു വാങ്ങിക്കാൻ പറ്റുന്ന പാർട്ടിയല്ലെന്ന് അവർക്ക് ഇപ്പോ വ്യക്തമായിക്കാണും. 

അങ്ങ് ബിജെപിയുടെ ബി ടീം ആണെന്നാണ് ഡിഎംകെ പറഞ്ഞത്?

അത് ഡിഎംകെയുടെ വശമാണ്. നാളെ ആവശ്യപ്പെട്ടാൽ ഡിഎംകെ ബി ടീമാകും. ഞാൻ ആകില്ല. രാജ്യത്തിന് വേണ്ടി എല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർ ഓപ്പോസിഷൻ പാർട്ടിയാണ് എന്നതല്ലാതെ ശത്രുക്കളല്ല. നമ്മൾ എല്ലാവരും രാജ്യത്തിന് വേണ്ടി വർക്ക് ചെയ്യുന്നവരാണ്. ആ ക്ലാരിറ്റി വന്നാൽ  കുഴപ്പങ്ങളൊന്നും വരില്ല. 

അങ്ങ് ബിജെപിക്ക് എതിരെ നിന്ന് ഫൈറ്റ് ചെയ്യുകയാണ്. വലിയ തോതിൽ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടോ? പലയിടത്തും ഐടി റെയിഡൊക്കെ നടന്നു കൊണ്ടിരിക്കുകയാണ് എല്ലായിടത്തും. വലിയ തോതിൽ സ്ട്ര​ഗിൾ ചെയ്യേണ്ടി വരുന്നുണ്ടോ? 

അത് പുതിയതല്ലല്ലോ. സമാനമായി, മിസ്റ്റര്‍ പിണറായിക്ക് എന്നേക്കാള്‍ അധികാരമുണ്ട്. കേരളത്തില്‍ നിന്ന് ഇതെല്ലാം കണ്ട് പഠിച്ചതാണ്.

എങ്കിലും ഇതൊരു അജണ്ട വെച്ച് പ്രൊപ്പ​ഗാണ്ട വച്ച്, ഇന്ന് ഡിഎംകെ സ്ഥാനാർത്ഥികളുടെയും ഒപ്പം സ്റ്റാലിന്റെ  മകളുടെ വസതിയിൽ വരെ റെ‍യ്ഡ് നടന്നു?

അതും ഇതും തമ്മിൽ താരതമ്യം ചെയ്യാൻ പറ്റത്തില്ല. അവരുടെ വീട്ടിൽ പണമുണ്ട്. എന്റെ വീട്ടിൽ ഇല്ല. 

പല അലയൻസ് ചർച്ചകളും നടന്നിരുന്നല്ലോ. ലെഫ്റ്റ് പാർട്ടീസായിട്ട് ചർച്ചകൾ നടന്നിരുന്നു. അതൊരു പക്ഷേ അങ്ങയുടെ ആശയത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികളായിരുന്നോ? നടന്നില്ല, വിജയിച്ചില്ല?

നടന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ആ ദുഖം ഉണ്ട് എനിക്ക്. അത് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 

കേരളത്തിൽ പിണറായി വിജയനെ പിന്തുണക്കുന്നുണ്ട്. പക്ഷേ തമിഴ്നാട്ടിൽ?

ഡിഫറന്റ് ആറ്റിറ്റ്യൂഡ് ഉണ്ടെന്ന് തോന്നുന്നു

അങ്ങയെ അവർ വില കുറച്ചു കണ്ടു, കോൺ​ഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും, എന്ന് തോന്നുന്നുണ്ടോ?

ആയിരിക്കാം അത് അവരുടെ ഇഷ്ടം, ഞാൻ അവരെ എങ്ങനെ നോക്കുന്നു എന്നുള്ളതാണ് ക്ലാരിറ്റി. 

അങ്ങയുടെ സുഹൃത്ത് അങ്ങേക്കൊപ്പം വളർന്ന രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം എത്തി, അങ്ങ് അഭിനന്ദിച്ചു. ഒരുപക്ഷേ ഈ ഒരു സമയത്തെ പുരസ്കാര പ്രഖ്യാപനത്തിന് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയം അവർ കണ്ടിട്ടുണ്ടാകും എന്ന് തോന്നുന്നുണ്ടോ? 

what is the government does something there always  രാഷ്ട്രീയം കുറച്ചൊക്കെ ഉണ്ടാകും.  അദ്ദേഹം അത് അർഹിക്കുന്നുണ്ട്. ഈ ​ഗവൺമെന്റ് അല്ലെങ്കിൽ വേറെ ​ഗവൺമെന്റ് കൊടുത്തേനേ. ഈ സമയം വേണമെങ്കിൽ ആയിരിക്കാം. അദ്ദേഹം ഉറപ്പായും അത് അർഹിക്കുന്നുണ്ട്.

അങ്ങ് അദ്ദേഹത്തിനൊപ്പം വളർന്ന ഉലകനായകനാണ്. ഒരു പക്ഷേ അങ്ങ് ബിജെപി വിരുദ്ധ പാളയത്തിൽ നിൽക്കുന്നത് കൊണ്ട് പലപ്പോഴും?

ഏയ് അങ്ങനെയൊന്നുമില്ല. എന്നേക്കാൾ അർഹതയുള്ളവരുണ്ട്. 30 വർഷം മുമ്പ് എനിക്ക് പത്മശ്രീ ലഭിച്ചു. എന്നേക്കാൾ അർഹതയുള്ളവരും 
എന്നേക്കാൾ അച്ചീവ്മെന്റ്സ് ഉള്ളവരും ക്യൂവിൽ നിൽക്കുകയായിരുന്നു. ​in a way unfair എന്ന് പറയാം. പക്ഷേ അത് ഞാൻ പറയില്ല. എനിക്ക് കിട്ടിയത് വളരെ ​ഗൗരവുമുള്ളതാണ്. അത് പൊളിറ്റിക്സല്ല. അത് അങ്ങനെ നോക്കി വരുമ്പോൾ അങ്ങനെ ചെയ്യാം. ചെറുപ്പക്കാരനായ ഒരാളെ തെര‍ഞ്ഞെെടുക്കാം എന്ന് കരുതിയിട്ടുണ്ടാകാം. അത്തരം തീരുമാനങ്ങൾ എടുക്കുന്നത് സർക്കാരാണ്. എന്നാൽ ഈ ലിസ്റ്റ് വളരെ നീണ്ടതാണ്. രജനി സാർ മാത്രമല്ല, ഒരുപാട് പേരുണ്ട്. അർഹതയുള്ളവരുമാണ്. ഞങ്ങളിൽ ഒരാൾക്ക് കിട്ടിയല്ലോ എന്നുള്ള സന്തോഷമാണ്. 

കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അങ്ങ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന്. എന്തുകൊണ്ടാണ് അങ്ങനെ?

എനിക്ക് അദ്ദേഹത്തിന്റെ ഫിലോസഫിയും പ്രവർത്തനവും ഇഷ്ടമാണ്. 

മുഴുവൻ പ്രചാരണത്തിരക്കിലാണ്. ആരോ​ഗ്യത്തെക്കുറിച്ച്? 

രണ്ട് മൂന്ന് ദിവസം മാത്രമേ ഇവിടെയുള്ളൂ. അതുവരെ പിടിച്ചു നിൽക്കാവുന്നതേയുള്ളൂ. ഷൂട്ടിം​ഗ് മാറ്റിവെച്ചു. എല്ലാം കഴിഞ്ഞ് വിശ്രമിച്ചിട്ടേ തിരികെയുള്ളൂ. 

 

click me!