നവംബര്‍ ആറിന് മുൻപ് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അവസരം.
യുകെയിൽ ഉപരിപഠനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് പങ്കാളിയേയും മക്കളേയും കൂടെ കൂട്ടാൻ ഒരവസരം കൂടി. ബിരുദാനന്തര ബിരുദ പഠനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്കാണ് ഇത് സാധ്യമാകുക. നവംബർ 6-ന് മുൻപ് അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമാണ് ഈ അവസരം.
ഗവേഷണാധിഷ്ഠിത ബിരുദാനന്തര പഠനത്തിനല്ലാതെ എത്തുന്ന വിദ്യാത്ഥികൾക്ക് ആശ്രിത വിസ അനുവദിക്കുന്നതിനാണ് യുകെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് 2024 ജനുവരിയിൽ നിലവിൽ വരും.
undefined
എന്നാൽ പങ്കാളിക്കും മക്കൾക്കുമൊപ്പം യുകെയിൽ ബിരുദാനന്തര ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അവസരം ഒരുക്കുകയാണ് പബ്ലിക് യൂണിവേഴ്സിറ്റിയായ റെക്സാം ഗ്ലിൻവർ യൂണിവേഴ്സിറ്റി. എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഹെൽത്ത് കെയർ എന്നീ വിഷയങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. യുകെയിൽ അദ്ധ്യാപന മേന്മയിൽ മുൻപന്തിയിൽ നിൽക്കുന്ന യൂണിവേഴ്സിറ്റിയാണ് റെക്സാം ഗ്ലിൻവർ.
വിദ്യാർത്ഥിക്കൊപ്പം യുകെയിൽ എത്തുന്ന പങ്കാളിക്ക് മുഴുവൻ സമയ ജോലിയിൽ ഏർപ്പെടാം എന്നതും റെക്സാം ഗ്ലിൻവർ യൂണിവേഴ്സിറ്റിയിലെ പഠനത്തെ കൂടുതൽ ആകർഷകമാക്കുന്നു. കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് യുകെ വിദ്യാർത്ഥികൾക്ക് ആശ്രിത വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സൗകര്യം ലഭിക്കുന്നത് എന്നത് യുകെയിൽ പങ്കാളിക്കും മക്കൾക്കുമൊപ്പം പഠനത്തിന് എത്തണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.
ബിരുദ ബിരുദാനന്തര പഠനത്തിന് യുകെ തിരഞ്ഞെടുക്കുന്നവർക്ക് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പ്രവേശനത്തിന് അപേക്ഷകൾ സമർപ്പിക്കേണ്ട സമയമാണിത്.
ഇന്‍റര്‍വ്യൂവിനുള്ള തയാറെടുപ്പ്, അപേക്ഷനടപടികള്‍, വിസ പ്രോസസിങ്, പ്രീ ഡിപ്പാര്‍ച്ചര്‍ സെക്ഷൻ, പോസ്റ്റ് അറൈവൽ സെക്ഷൻ തുടങ്ങിയവയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഈടോക് ഗ്ലോബൽ എജ്യുക്കേഷനിലൂടെ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് - 8714833931, 9961277717, 9497540592, 7025219266