ആരോഗ്യ മേഖല മാത്രമല്ല, വിദേശത്തെ മറ്റ് തൊഴിലവസരങ്ങളുടെ വാതിലുകളും മുട്ടാം; ശ്രദ്ധേയമായി നോർക്ക പഠനം

By Web Team  |  First Published Nov 22, 2023, 4:20 PM IST

യു എസ് എ, കാനഡ, യു കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളാണ് ഭാവിയിൽ തൊഴില്‍ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.


വിദേശ രാജ്യങ്ങളിലെ പുതിയ തൊഴില്‍ മേഖലകളും കുടിയേറ്റ സാധ്യതകളും മനസിലാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റിന്റ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. വിദേശത്തെ പുതിയ തൊഴിലവസരങ്ങള്‍ കുടിയേറ്റ സാധ്യതകള്‍, ഭാവിയിലേക്കുള്ള തൊഴില്‍ നൈപുണ്യ വികസനം എന്നിവ സംബന്ധിക്കുന്ന റിപ്പോര്‍ട്ടാണ് കൈമാറിയത്. 

പുതിയ തൊഴില്‍ മേഖലകള്‍, സാങ്കേതികവിദ്യ, അവയുടെ സാധ്യതകള്‍, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസനസാധ്യതകള്‍ എന്നിവ റിപ്പോര്‍ട്ടിലുണ്ട്. യു എസ് എ, കാനഡ, യു കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളാണ് ഭാവിയിൽ തൊഴില്‍ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ആരോഗ്യ മേഖലയ്ക്കുള്ള സാധ്യതക്ക് പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങള്‍ സാധ്യമാണെന്ന് പഠനം സൂചിപ്പിക്കുന്നു.

Latest Videos

undefined

ഏറ്റവും പുതിയ റഡാർ ചിത്രത്തിലെ വിവരങ്ങൾ; അടുത്ത 5 ദിനം മഴ, രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!