IELTS ലിസണിംഗ് സ്കോർ മെച്ചപ്പെടുത്താം

By Web Team  |  First Published Mar 7, 2022, 9:15 PM IST

അണ്ടർ ഗ്രാജുവേറ്റ് മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് തലംവരെ പഠിക്കുവാനും പ്രൊഫഷണൽ ജോലികൾക്ക് രജിസ്റ്റർ  ചെയ്യുവാനും ആഗ്രഹിക്കുന്നവർ അക്കാദമിക് പരീക്ഷയും മൈഗ്രെറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ജനറൽ പരീക്ഷയുമാണ് പാസാകേണ്ടത്. നാല്പത്  മിനിറ്റാണ് ലിസ്റ്റണിങ് ടെസ്റ്റിനുള്ള  ദൈർഖ്യം.


വിദേശത്തു പോവുക, ജീവിതം ആസ്വദിക്കുക , സാമ്പത്തിക ഭദ്രത ഉറപ്പാക്കുക തുടങ്ങിയ മോഹങ്ങളോടെ ജീവിക്കുന്നവരാണ് ഇന്ന് യുവാക്കളിൽ ഭൂരിഭാഗവും. ആ ലക്ഷ്യം പൂർത്തീകരിക്കാനായി ഇന്ന് പലരും ആശ്രയിക്കുന്നത് ഏതെങ്കിലും വിദേശ രാജ്യത്തേക്ക് ചേക്കേറുകയാണ്. ഇതിനായി ഇറങ്ങി തിരിക്കുന്ന ഓരോ വ്യക്തിയും അഭിമുഖീകരിക്കേണ്ട ആദ്യകടമ്പ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കാനുള്ള ടെസ്റ്റ് പാസാകുക എന്നതാണ്.   ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും അന്തർ ദേശീയ തലത്തിലുള്ള പ്രധാന പരീക്ഷയാണ് ഇന്റർ നാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം അഥവാ IELTS. 

ഭാഷാ പഠനരംഗത്തുള്ള  സ്പീക്കിങ്, ലിസണിങ്, റീഡിങ്, റൈറ്റിങ് (SLRW ) ഇങ്ങനെ നാല് ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് IELTS.  വിദേശത്തു പോകുന്നവരുടെ  ആവശ്യത്തെയും ഉദ്ദേശത്തെയും മുൻ നിർത്തി  പരീക്ഷകളെ അക്കാദമിക്, ജനറൽ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.

Latest Videos

undefined

അണ്ടർ ഗ്രാജുവേറ്റ് മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് തലംവരെ പഠിക്കുവാനും പ്രൊഫഷണൽ ജോലികൾക്ക് രജിസ്റ്റർ  ചെയ്യുവാനും ആഗ്രഹിക്കുന്നവർ അക്കാദമിക് പരീക്ഷയും യൂറോപ്യൻ രാജ്യങ്ങളിലേക്ക് മൈഗ്രെറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ജനറൽ പരീക്ഷയുമാണ് പാസാകേണ്ടത്. രണ്ടു വിഭാഗക്കാർക്കും Speaking ഉം Listening ഉം ഒന്നു തന്നെയായിരിക്കും.  Reading ലും Writing ലും മാത്രമാണ് വ്യത്യാസം. 

നാല്പത്  മിനിറ്റാണ് ലിസ്റ്റണിങ് ടെസ്റ്റിനുള്ള  ദൈർഖ്യം.  IELTS പരീക്ഷയിലെ ലിസണിങ് ടെസ്റ്റിനെ കൂടുതലായി അറിയാം  

"അയാൾ  ഇഗ്ലീഷിൽ എന്താണ് പറഞ്ഞത്? എനിക്ക് അത് പൂർണ്ണമായും മനസിലായില്ല!" ഒരിക്കലെങ്കിലും ഈയൊരു അവസ്ഥ നിങ്ങൾ നേരിട്ടിട്ടുണ്ടാകും.  IELTS ലിസണിംഗ് ടെസ്റ്റിൽ നിങ്ങൾ തെളിയിക്കേണ്ടത് ഈ കഴിവാണ്. കേൾക്കുന്ന കാര്യങ്ങൾ മനസിലാക്കി ഉത്തരം നൽകുക. 

IELTS ലിസണിംഗ് ടെസ്റ്റിൽ നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിൽ ഇതിനുള്ള  വഴികൾ ഉണ്ട്.

ചോദ്യങ്ങളുടെ മാതൃക അറിയുക.

എല്ലാ IELTS ലിസണിംഗ് ടെസ്റ്റുകളും സമാനമാണ്. മുപ്പത് മിനിറ്റാണ് ടെസ്റ്റിന്റെ ദൈർഘ്യം.  പ്രധാനമായും നാല് സെക്ഷനുകളാണ് ടെസ്റ്റിൽ ഉള്ളത്.

  • ദൈനംദിന ഇംഗ്ലീഷ് സംഭാഷണം.
  • മോണോലോഗ് - ഒരു വ്യക്തി ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു.
  • ഒരു അക്കാദമിക് ക്രമീകരണത്തിൽ രണ്ടു മുതൽ നാല് വരെ ആളുകളുടെ സംഭാഷണം.
  • ഒരു അക്കാദമിക് വിഷയത്തിൽ മോണോലോഗ്.

ഒരിക്കൽ മാത്രം കേൾക്കുക

  • നിങ്ങൾക്ക് കേൾക്കാൻ ഒരു അവസരമേ ഉള്ളൂ.  ഒറ്റ പ്രാവശ്യം കേട്ടു  കൊണ്ട് നന്നായി ഉത്തരം കൊടുക്കാനുള്ള  ചില നുറുങ്ങുകൾ ഇതാ:
  • പരിശീലന ടെസ്റ്റുകൾ നടത്തുമ്പോൾ ഒരിക്കൽ മാത്രം കേൾക്കുക. അത് ശീലമാക്കുക.

നിങ്ങളുടെ ബലഹീനതകൾ തിരിച്ചറിയുകയും ആ മേഖലകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. ചോദ്യ ഷീറ്റിൽ, കീവേഡുകൾക്ക് അടിവരയിടുക. ആ വാക്കുകളും അവയുടെ പര്യായങ്ങളും ശ്രദ്ധയോടെ കേൾക്കാൻ പരിശ്രമിക്കുക. വ്യത്യസ്ത തരത്തിലുള്ള ശ്രവണ സാഹചര്യങ്ങൾ പരിശീലിക്കുക (പ്രഭാഷണങ്ങൾ, സംഭാഷണങ്ങൾ, ചാറ്റിംഗ് മുതലായവ...).

നിങ്ങളുടെ ഹൃദയത്തെ പിന്തുടരുക

പരിശീലിക്കുമ്പോൾ, നിങ്ങൾക്ക് താൽപ്പര്യമുണർത്തുന്ന രസകരമായ വിഷയങ്ങൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് പ്രൊഫഷണൽ ടെന്നീസ് ഇഷ്ടമാണെങ്കിൽ, പ്രൊഫഷണൽ ടെന്നീസിനെക്കുറിച്ചുള്ള പോഡ്കാസ്റ്റുകൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് റോമൻ ചരിത്രം ഇഷ്ടമാണെങ്കിൽ, റോമൻ ചരിത്രത്തെക്കുറിച്ചുള്ള കഥകൾ ശ്രദ്ധിക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ നമുക്ക് സാധിക്കും. ഇത് നിങ്ങളുടെ ലിസനിങ് സ്കിൽ  മെച്ചപ്പെടുത്താനും പരീക്ഷയിൽ മികച്ച സ്കോർ നേടാനും സഹായിക്കും.

ഓഡിയോ സ്ക്രിപ്റ്റുകൾ പ്രയോജനപ്പെടുത്തുക 

പ്രാക്ടീസ് ടെസ്റ്റുകൾ തിരഞ്ഞെടുക്കുമ്പോൾ, സ്ക്രിപ്റ്റുകളുള്ളവ കണ്ടെത്താൻ ശ്രമിക്കുക. നിങ്ങൾ ശ്രവിക്കുന്ന ഓഡിയോയുടെ ഓരോ വാക്കിനും എഴുതപ്പെട്ട വാചകങ്ങളാണ് സ്ക്രിപ്റ്റുകൾ. സ്ക്രിപ്റ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ആദ്യം സ്ക്രിപ്റ്റുകൾ ഇല്ലാതെ ചോദ്യങ്ങൾ മനസിലാക്കുക . അതിനുശേഷം, നിങ്ങൾ  മനസിലാക്കിയവ സ്ക്രിപ്റ്റുമായി താരതമ്യം ചെയ്യുക. കൃത്യത, അക്ഷരവിന്യാസം, തെറ്റിദ്ധാരണ എന്നിവ പരിശോധിക്കുക.
 
ഉറക്കെ വായിക്കുക

നിങ്ങൾ ഉറക്കെ വായിച്ചതിനുശേഷം, ഓഡിയോ കേൾക്കുക. നിങ്ങളുടെ പ്രൊനൻസിയേഷൻ  കൃത്യമായിരുന്നോ? നിങ്ങൾ സ്പീക്കർ പ്രൊനൻസ് ചെയ്തപോലെ തന്നെയാണോ ശബ്ദിച്ചത്  എന്നുറപ്പുവരുത്തുക .

കേൾക്കുകയും വായിക്കുകയും ചെയ്യുക

നിങ്ങൾ കേൾക്കുമ്പോൾ വാചകം പിന്തുടരുക. ഉച്ചാരണത്തിലും പ്രധാന പദങ്ങൾ മനസ്സിലാക്കുന്നതിലും ഇത് നിങ്ങളെ സഹായിക്കും. കീവേഡുകൾ എങ്ങനെ വ്യക്തമായും  ഉച്ചത്തിലും ഉച്ചരിക്കണമെന്ന് ശ്രദ്ധിക്കുക.

പര്യായപദങ്ങളുടെ പ്രാധാന്യം അറിയുക 

സ്പീക്കിംഗ്, റൈറ്റിംഗ് പരീക്ഷയിൽ പര്യായപദങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ലിസ്റ്റണിങ് ,റീഡിങ്  പരീക്ഷയിൽ, പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ അവയുടെ  പര്യായപദങ്ങൾ ആയിരിക്കാം .

ദൈനംദിന സംഭാഷണങ്ങൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കുക

ഇംഗ്ലീഷ് ഒരു പരീക്ഷ മാത്രമല്ല, അതൊരു ഭാഷയാണ്. ഈ ഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അറിവും വൈദഗ്ധ്യവും IELTS പരിശോധിക്കുന്നു. ഒരു ഭാഷ നന്നായി പഠിക്കാനും പരീക്ഷയിൽ മികച്ച പ്രകടനം നടത്താനുമുള്ള ഏറ്റവും നല്ല മാർഗം യഥാർത്ഥ ജീവിതത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കുക എന്നതാണ്.  എല്ലാ ദിവസവും ഇംഗ്ലീഷ് സംസാരിക്കാനുള്ള അവസങ്ങളുണ്ടാക്കുക . ഇംഗ്ലീഷിൽ ചാറ്റ് ചെയ്യുക, വിളിക്കുക, ഇമെയിൽ ചെയ്യുക, ചർച്ച ചെയ്യുക.

രണ്ടുതവണ പരിശോധിക്കുക

ചെറിയ തെറ്റുകൾ വലുതായി കണക്കാക്കാം. 5.5-ഉം 6-ഉം സ്കോർ ചെയ്യുന്നതിലെ വ്യത്യാസം ചില നിസാര പിഴവുകളായിരിക്കാം.

ഇംഗ്ലീഷിൽ ചിന്തിക്കുക

പല ഭാഷാ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ് ഒരു ഭാഷയിൽ ചിന്തിക്കുന്നത് ആ ഭാഷ പഠിക്കാൻ നിങ്ങളെ സഹായിക്കും എന്നത്. ഇംഗ്ലീഷ് പഠിക്കുമ്പോൾ മാതൃഭാഷയിൽ ചിന്തിക്കുകയും വിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യരുത്. വിവർത്തനത്തിന് രണ്ട് പ്രധാന പ്രശ്നങ്ങളുണ്ട്. ഒന്നാമതായി, ഇത് മന്ദഗതിയിലാണ്. രണ്ടാമതായി, നിങ്ങൾ നിങ്ങളുടെ ഭാഷ ഓർക്കുകയും ഇംഗ്ലീഷ് മറക്കുകയും ചെയ്യുന്നു.

ലിസണിംഗ് പരീക്ഷയിൽ നിങ്ങൾക്ക് വിവർത്തനം ചെയ്യാൻ സമയമില്ല. കൂടാതെ പ്രധാന ഇംഗ്ലീഷ് വാക്കുകൾ ഓർമ്മിക്കേണ്ടതുണ്ട്. അതിനാൽ ഇംഗ്ലീഷ് പരിശീലിക്കുമ്പോൾ ഇംഗ്ലീഷിൽ ചിന്തിക്കുക!

click me!