ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിലാണ് എക്സ്പൊ നടക്കുന്നത്. മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. എക്സ്പൊയിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വിദേശത്തേക്കുള്ള വിമാനയാത്രാ ടിക്കറ്റ് സൗജന്യമായി ലഭിക്കും
വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് കാര്യങ്ങളില്‍ വ്യക്തത വേണം: പഠനം എവിടെ വേണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ഏതാണ്.
undefined
പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങൾ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്കവർ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്സ്പൊ.
2023 ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിലാണ് എക്സ്പൊ നടക്കുന്നത്. രാവിലെ 10 മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. എക്സ്പൊയിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വിദേശത്തേക്കുള്ള വിമാനയാത്രാ ടിക്കറ്റ് സൗജന്യമായി ലഭിക്കും.
വിദേശത്ത് പഠിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ എക്സ്പൊ ഉത്തരം നൽകും, സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്കുള്ള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്സുകളിൽ നിന്ന് ഇഷ്ടപ്പെട്ട കോഴ്സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വ്വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാം, പ്രധാനപ്പെട്ട സര്‍വ്വകലാശാലകളുടെ പ്രതിനിധികളെ നേരില്‍ക്കണ്ട് സംസാരിക്കാം.
വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട സമഗ്രമായ അറിവ് തരാനായി എക്സ്പൊയുടെ ഭാഗമാകുന്ന കമ്പനികൾ: ISDC Learning, Global Educational Consultants, etalk, Affiniks, Heralds International, Riya Study Abroad, EDROOTS, Intersight Overseas Education, Insight International, SIM Educational Consultancy, Hollilander, Aspire, West Mount, AIMS Education, Cliftons Study Abroad, Algate, MWT, Harvest, edduGO, canam, My iELTS, Unimoni, Algate, PNB, Flywell, Computrain and METX360.
രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ - 8606959595