യു.കെ, കാനഡ, യൂറോപ്പ്… വിദേശത്ത് പഠിക്കാം; സൗജന്യ സെമിനാർ കൊച്ചിയിൽ

By Web Team  |  First Published Jun 24, 2022, 2:03 PM IST

ആർക്കെയ്സ് സ്റ്റഡി എബ്രോഡ്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ 25, 26 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ. സൗജന്യമായി രജിസ്റ്റർ ചെയ്യാം!
 


പഠിക്കാൻ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. നല്ലൊരു ഭാവി സ്വപ്നം കണ്ട് ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരം തേടുന്നവർ നിരവധി. മെച്ചപ്പെട്ട സൗകര്യങ്ങൾ, മികച്ച തൊഴിലവസരങ്ങൾ, ലോകോത്തര നിലവാരത്തിലുള്ള ജീവിതം... വികസിത രാജ്യങ്ങളിലേക്ക് ചേക്കേറുന്ന വിദ്യാർഥികൾക്ക് മുന്നേറാൻ ലഭിക്കുന്ന സാഹചര്യങ്ങൾ വളരെ വലുതാണ്.

സ്വന്തം നാട്ടിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് ചേക്കേറുക പക്ഷേ, ഒട്ടും എളുപ്പമല്ല. നമ്മൾ സംസാരിക്കാത്ത ഭാഷയും ശീലിച്ചിട്ടില്ലാത്ത സംസ്കാരവും മിക്കപ്പോഴും അപരിചിതത്വം ഉണ്ടാക്കും. സുഹൃത്തുക്കളെ കണ്ടെത്താനും പഠനത്തിലെ സംശയങ്ങൾക്ക് പരിഹാരം കണ്ടെത്താനും നല്ലൊരു താമസസ്ഥലം കണ്ടെത്താനുമെല്ലാം വിദ്യാർഥികൾ ബുദ്ധിമുട്ടും.

Latest Videos

വികസിത രാജ്യങ്ങളിലെ കറൻസി വിനിമയ നിരക്കും വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന സർവകലാശാലയുടെ പേരും പെരുമയും കോഴ്സ് സർട്ടിഫിക്കറ്റിന്റെ മൂല്യവുമെല്ലാം വിദേശത്തെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ വിദേശത്തുള്ള നിങ്ങളുടെ വിദ്യാഭ്യാസം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നായിരിക്കും.

വിദേശത്ത് പഠിക്കാൻ തയാറെടുക്കുന്ന വിദ്യാർഥികൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് നിങ്ങൾ ആശ്രയിക്കുന്ന ഏജൻസി ഏതാണ് എന്നതാണ്. ആർക്കെയ്സ് ഈ രം​ഗത്തെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു വൻ ന​ഗരങ്ങളിലുമായി പത്ത് ബ്രാഞ്ചുകളുള്ള ആർക്കെയ്സ്, ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ അവസരം നൽകിയിട്ടുണ്ട്.

നിങ്ങൾ വിദേശത്ത് ഉപരിപഠനം സ്വപ്നം കാണുന്ന ഒരു വിദ്യാർഥിയാണെങ്കിൽ ആർക്കെയ്സ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി ചേർന്ന് രണ്ടുദിവസമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന 'എജ്യുസോൺ സ്റ്റഡി എബ്രോഡ് എക്സ്പോ' സെമിനാറിൽ പങ്കെടുക്കാം. എറണാകുളം ടൗൺഹാളിൽ ജൂൺ 25, 26 തീയതികളിൽ നടക്കുന്ന സെമിനാർ, യു.കെ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ മികച്ച സർവകലാശാലകളിൽ പഠിക്കാനുള്ള അവസരമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഏത് കോളേജിലാണ് അഡ്മിഷൻ എടുക്കേണ്ടത്, ഏത് കോഴ്സാണ് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കേണ്ടത്, എങ്ങനെ സ്കോളർഷിപ്പുകളുടെ സഹായത്തോടെ നിങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാം എന്നത് മുതൽ വിദേശത്ത് പഠിക്കാൻ എത്തുമ്പോൾ താമസിക്കാൻ ഇടം കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് സെമിനാറിലൂടെ മനസിലാക്കാം. 

സെമിനാറിൽ സൗജന്യമായി പങ്കെടുക്കാം. സ്പോട്ട് അഡ്മിഷൻ എടുക്കാനും സൗകര്യമുണ്ട്. സെമിനാർ രജിസ്ട്രേഷന് ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ  - 9288007399

 

click me!