എത്രയോ തലമുറകളായി അവര്‍ പരസ്‍പരം ഇങ്ങനെ ഈണം ചൊല്ലി വിളിക്കുന്നു. പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ചതാണത്. അതിനാല്‍ത്തന്നെ അത് പുതുതലമുറയും ഏറ്റുചൊല്ലുന്നു, പുതിയ പുതിയ ഈണങ്ങളില്‍ ഓരോ കുഞ്ഞും പേര് ചൊല്ലി വിളിക്കപ്പെടുന്നു.
ലോക ടൂറിസം ഭൂപടത്തിൽ ഗ്രാമീണ ഇന്ത്യ അതിവേഗം സ്ഥാനം പിടിക്കുകയാണ്. ലോക ടൂറിസം ഓർഗനൈസേഷന്റെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡിന്റെ ഏറ്റവും പുതിയ എൻട്രികൾ തന്നെ അതിന് തെളിവാണ്. യുഎൻ നൽകുന്ന 'ബെസ്റ്റ് ടൂറിസം വില്ലേജ്' അവാർഡിന് ടൂറിസം മന്ത്രാലയം മേഘാലയയിലെ 'വിസിലിംഗ് വില്ലേജ്' എന്നറിയപ്പെടുന്ന കോങ്‌തോംഗ് ഗ്രാമത്തെ നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് എൻട്രികളിൽ ഒന്നായി ഇത് തിരഞ്ഞെടുത്തിട്ടുണ്ട്.
കോങ്തോങ്, മേഘാലയ
undefined
മേഘാലയയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കോങ്തോങ്. ഓരോ തവണ ആ ഗ്രാമത്തില്‍ ഒരു കുഞ്ഞ് പിറക്കുമ്പോഴും അവരുടെ അമ്മ അവര്‍ക്കായി അതിമനോഹരമായ ഒരു ഈണം ചൊല്ലും. നമുക്ക് നമ്മുടെ പേരാണ് ജീവിതകാലത്തോളം ഉള്ള ഐഡന്‍റിറ്റി എങ്കില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഈ ഈണമാണ് അവരുടെ ഐഡന്‍റിറ്റി. അതുതന്നെയാണ് അവരുടെ പേരായി അറിയപ്പെടുന്നതും. അതറിയപ്പെടുന്നത് 'jingrwai lawbei' എന്നാണ്. നമ്മുടെ പേര് എന്നതിന്‍റെ അതേ അര്‍ത്ഥമാണ് ഇതിനും.
's whistling village Kongthong is selected for entry to the 'Best Tourism Village' along with 2 other villages in the country.
— Conrad Sangma (@SangmaConrad)ബരിഹുന്‍ലാങ്ക് എന്ന അമ്മ പറയുന്നത്, 'ഇത് നമ്മുടെ ഹൃദയത്തില്‍ നിന്ന് നേരിട്ട് വരുന്നതാണ്. അത് നമ്മുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹത്തില്‍നിന്നുകൂടി ഉണ്ടാകുന്നതാണ്' എന്നാണ്. എത്രയോ തലമുറകളായി അവര്‍ പരസ്‍പരം ഇങ്ങനെ ഈണം ചൊല്ലി വിളിക്കുന്നു. പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ചതാണത്. അതിനാല്‍ത്തന്നെ അത് പുതുതലമുറയും ഏറ്റുചൊല്ലുന്നു, പുതിയ പുതിയ ഈണങ്ങളില്‍ ഓരോ കുഞ്ഞും പേര് ചൊല്ലി വിളിക്കപ്പെടുന്നു. തങ്ങള്‍ക്ക് മാത്രമുള്ള ഈ സംസ്‍കാരം തങ്ങള്‍ സംരക്ഷിച്ചുപോരുകയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പക്ഷേ, ഈ ഈണങ്ങള്‍ മാത്രമല്ല അവരുടെ പേരുകള്‍. അതിനൊപ്പം തന്നെ പുറത്തുള്ള ലോകത്തിലറിയപ്പെടാന്‍ വേറൊരു പേര് കൂടി അവര്‍ക്കുണ്ട്. 'ഷില്ലോങ്ങില്‍ പഠിക്കാന്‍ പോയപ്പോള്‍ എന്‍റെ സുഹൃത്തുക്കള്‍ എന്നെയിങ്ങനെ ഈണം ചൊല്ലിയാണ് വിളിക്കാറുണ്ടായിരുന്നത്. അവരെന്‍റെ ഔദ്യോഗികമായ പേരാണ് വിളിക്കുന്നതെങ്കില്‍ അതേ പേരുള്ള ആരും മറുപടി നല്‍കും. പക്ഷേ, ആ ഈണത്തില്‍ വിളിക്കുമ്പോള്‍ അതെന്നെ മാത്രം വിളിക്കുന്നതാണ് എന്ന് എനിക്കറിയാം.' ഒരു വിദ്യാര്‍ത്ഥി പറയുന്നത് ഇങ്ങനെയാണ്.
പക്ഷേ, ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ക്ക് പേടിയുണ്ട്. കാലം മാറുന്തോറും തങ്ങളുടേത് മാത്രമായ ഈ ഈണം ചൊല്ലി വിളി ഇല്ലാതായിപ്പോകുമോ എന്ന്. 'നമ്മുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ നമ്മളെല്ലാവരും ഈണം ചൊല്ലിയാണ് പരസ്‍പരം വിളിച്ചിരുന്നത്. പക്ഷേ, ഇന്ന് മൊബൈല്‍ ഫോണുകളുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഇങ്ങനെ പരസ്‍പരം വിളിക്കുന്നത്.' എന്നും അവര്‍ പറയുന്നു.
ഈ ഈണം സ്നേഹം പ്രകടിപ്പിക്കാനുള്ള ഒന്നുമാത്രമല്ല. ദേഷ്യം വരുമ്പോള്‍ ഇതേ ഈണം കടുപ്പത്തിലുപയോഗിക്കും. കിങ്തോങ്ങിലുള്ള ജനങ്ങളെ അപേക്ഷിച്ച് ഇത് വെറുമൊരീണം മാത്രമല്ല. അവരുടെ വ്യത്യസ്‍തമായ ജീവിതരീതിയെ അടയാളപ്പെടുത്തുന്ന ഒന്നുതന്നെയാണ്.
പോച്ചംപള്ളി, തെലങ്കാന
കോങ്‌തോംഗ് കൂടാതെ, തെലങ്കാനയിലെ പോച്ചമ്പള്ളി, മധ്യപ്രദേശിലെ ലധ്പുര ഖാസ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് ഗ്രാമങ്ങൾ.
തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ ഒരു പട്ടണമാണ് ഭൂദാൻ പോച്ചമ്പള്ളി. സ്ഥലത്തിന്റെ പേരിലുള്ള ഇകത്ത് ശൈലിയിലുള്ള ജ്യാമിതീയ പാറ്റേണുകൾ അവതരിപ്പിക്കുന്ന ഈ സ്ഥലം പരമ്പരാഗത നെയ്ത്തിന് പേരുകേട്ടതാണ്. ഈ തുണിത്തരങ്ങൾ മൊത്തമായി ഉത്പാദിപ്പിക്കുന്ന ആയിരക്കണക്കിന് തറികൾ ഈ ഗ്രാമത്തിലുണ്ട്. പോച്ചമ്പള്ളിക്ക് 2005 -ൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് പ്രൊട്ടക്ഷൻ ലഭിച്ചു.
ലധ്പുര ഖാസ്
ലധ്പുര ഖാസ് ഗ്രാമം മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയിലെ ഓർച്ച തഹസിൽ ആണ്. മറ്റൊരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഓർച്ചയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഇത്.
മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ നിവാരി തഹസിൽ ഗ്രാമമാണ് ലഡ്പുര ഖാസ്. ഇത് സാഗർ ഡിവിഷനിൽ പെടുന്നു. ജില്ലാ തലസ്ഥാനമായ ടികാംഗഡിൽ നിന്ന് വടക്കോട്ട് 79 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. നിവാരിയിൽ നിന്ന് 24 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 301 കിലോമീറ്റർ.