ഈ മത്സരത്തിന് കർശനമായ ചില നിയമങ്ങളുണ്ട് അത് പാലിച്ചേ മതിയാവൂ. അതിലൊന്ന് ഇരിക്കാനോ നിൽക്കാനോ പാടില്ല. പകരം ഒരേ കിടപ്പ് കിടക്കണം. പക്ഷേ, ഓരോ എട്ട് മണിക്കൂർ കൂടുമ്പോഴും 10 മിനിറ്റ് ബാത്ത്‍റൂം ബ്രേക്ക് കിട്ടും.
നിങ്ങൾ നല്ല മടിയുള്ള ഒരാളാണോ? എന്നാൽ, നിങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള ഒരടിപൊളി മത്സരം അങ്ങ് വടക്കൻ മോണ്ടിനെഗ്രോയിൽ നടക്കുന്നുണ്ട്. ഏറ്റവും വലിയ മടിയനെ കണ്ടെത്താനാണ് ഈ മത്സരം. കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാമെങ്കിലും അങ്ങനെ ഒരു മത്സരം അവിടെ വർഷങ്ങളായി നടക്കുന്നുണ്ട് എന്നത് സത്യമാണ്.
ആയിരം യൂറോ അതായത് ഏകദേശം 88000 രൂപയാണ് ഒന്നാം സ്ഥാനക്കാരെ തേടി എത്തുക. എന്നാൽ, അത്ര എളുപ്പമൊന്നുമല്ല ആ മത്സരം വിജയിക്കാൻ. 20 ദിവസം തുടർച്ചയായി കിടക്കയിൽ തന്നെ കിടക്കേണ്ടി വരും. ബ്രെസ്ന എന്ന മനോഹരമായ റിസോർട്ട് വില്ലേജാണ് ഈ മത്സരം നടത്തുന്നത്. നിരധിപ്പേരാണ് താനാണ് ഏറ്റവും വലിയ മടിയൻ. ആ സ്ഥാനം തനിക്ക് തന്നെ കിട്ടണം എന്ന വാശിയോടെ മത്സരത്തിൽ പങ്കെടുക്കുന്നത്.
undefined
ഈ മത്സരത്തിന് കർശനമായ ചില നിയമങ്ങളുണ്ട് അത് പാലിച്ചേ മതിയാവൂ. അതിലൊന്ന് ഇരിക്കാനോ നിൽക്കാനോ പാടില്ല. പകരം ഒരേ കിടപ്പ് കിടക്കണം. പക്ഷേ, ഓരോ എട്ട് മണിക്കൂർ കൂടുമ്പോഴും 10 മിനിറ്റ് ബാത്ത്‍റൂം ബ്രേക്ക് കിട്ടും. അതേ സമയം ഇങ്ങനെ കിടക്കുന്ന സമയത്ത് കുടിക്കാം, കഴിക്കാം. പുസ്തകം വായിക്കാം. ഫോണോ ലാപ്‍ടോപ്പോ ഒക്കെ ഉപയോഗിക്കാം. പക്ഷേ, എല്ലാം കിടന്നുകൊണ്ട് വേണം ചെയ്യാൻ.
2021 -ലെ ചാമ്പ്യനായ ദുബ്രാവ്ക അക്സിക്കും മത്സരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. അവൾ പറയുന്നത് ആ അനുഭവം രസകരമായിരുന്നു എന്നാണ്. അവർ നമ്മളോട് നല്ല രീതിയിൽ പെരുമാറും. നമ്മൾ വെറുതേ വിശ്രമിച്ചാൽ മാത്രം മതി എന്നും അവൾ പറയുന്നു.
ഈ മത്സരം തുടങ്ങിയത് 12 വർഷങ്ങൾക്ക് മുമ്പാണ്. മോണ്ടിനെഗ്രോയിലുള്ളവർ സ്വതവേ മടിയന്മാരാണ് എന്ന് ഒരു പറച്ചിലുണ്ട്. അതിനെ തമാശരീതിയിൽ അവതരിപ്പിക്കുന്നതിനായിട്ടാണ് ഇങ്ങനെ ഒരു മത്സരം നടത്തുന്നത്. നേരത്തെ ഒരു മേപ്പിൾ മരത്തിന്റെ ചുവട്ടിലായിരുന്നു മത്സരം നടന്നിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം ഈ വർഷം മരം കൊണ്ട് പണിത ഒരു താല്കാലിക ഷെഡ്ഡിലേക്ക് മാറ്റി.